
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരായ കുറ്റപത്രം ചോർന്നത് ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്നുമായിരിക്കുമെന്ന പോലീസിന്റെ വിശദീകരണത്തെ പരിഹസിച്ചു കൊണ്ട് സംവിധായകന് അരുണ്‍ ഗോപി രംഗത്ത്. ഫേസ് ബുക്കിലാണ് അരുണ്‍ ഗോപിയുടെ പരിഹാസം.
അരുണ്‍ ഗോപിയുടെ പോസ്റ്റ്
സ്ക്രിപ്റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോൾ സൂക്ഷിക്കുക ചോരാൻ സാധ്യത ഉണ്ട്. വാൽകഷ്ണം: പൊലീസിന്റെ കുറ്റപത്രം ചോർന്നത് ഫോട്ടോസ്റ്റാറ്റ് എടുത്തപ്പോൾ എന്ന് കേരളപൊലീസ്
ദിലീപിനെതിരായ കുറ്റ പത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുന്‍പ് തന്നെ ചോര്‍ന്നിരുന്നു. ഇത് വലിയ ചര്‍ച്ച ആയതോടെ ഇതിനെക്കുറിച്ച് അന്വേഷിക്കണം എന്ന് കാട്ടി ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. ദിലീപ് നൽകിയ ഹർജിലിയാണ് പൊലീസിന്റെ വിശദീകരണം. നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ച് മാധ്യമങ്ങൾ ഇത് ചോർത്തിയതാണെന്നും പൊലീസ് നൽകിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
Post Your Comments