BollywoodGeneralNEWS

“അഹങ്കാരിയായ ഒരു അമ്മയ്ക്കൊപ്പമാണല്ലോ അവളെപ്പോഴും”

താരപുത്രി ആരാധ്യ തന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു, അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ആരാധ്യയുടെ ഹോളിഡേ ആഘോഷത്തെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ഷെര്യന്‍ പട്ടാഡിയന്‍ എന്ന വ്യക്തിയുടെ വിമര്‍ശന ട്വീറ്റ്. ഇതിനെതിരെ അഭിഷേക് ബച്ചന്‍ രംഗത്തെത്തുകയും ചെയ്തതോടെ സംഗതി വലിയ വിവാദമായി മാറിയിരിക്കുകയാണ്.
 
ഷെര്യന്‍ പട്ടാഡിയന്‍റെ ട്വീറ്റ് ഇങ്ങനെ
 
“നിങ്ങളുടെ കുട്ടിക്ക് സ്‌കൂളില്‍ പോകണ്ടേ? അമ്മയ്ക്കൊപ്പം യാത്ര ചെയ്യാനായി ഏത് സ്‌കൂളാണ് കുട്ടിക്ക് അനുവാദം നല്‍കുന്നത് എന്നോര്‍ത്ത് അദ്ഭുതപ്പെടുകയാണ് ഞാന്‍. അതോ ഇനി നിങ്ങള്‍ബുദ്ധിയേക്കാള്‍ സൗന്ദര്യത്തിന് സ്ഥാനം കൊടുക്കുന്നതാണോ?, അഹങ്കാരിയായ ഒരു അമ്മയ്ക്കൊപ്പമാണല്ലോ അവളെപ്പോഴും, സാധാരണനിലയിലുള്ള ഒരു കുട്ടിക്കാലമില്ലേ അവള്‍ക്ക്.”
 
മാഡം എന്റെ അറിവില്‍ വാരാന്ത്യം എല്ലാ സ്‌കൂളുകള്‍ക്കും അവധിയാണ്. സാധാരണ അധ്യയനദിനങ്ങളിലാണ് അവള്‍ സ്‌കൂളില്‍ പോകാറുള്ളതെന്നായിരുന്നു, അഭിഷേകിന്റെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button