
ഷൂട്ടിങ്ങിനിടയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടി ചാർമിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിതീഷ് കെ. നായർ സംവിധാനം ചെയ്യുന്ന ‘ഒരു പത്താം ക്ലാസിലെ പ്രണയം’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഇന്നലെ വൈകിട്ട് 4.30നാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
കൊരട്ടി ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടി ശുശ്രൂഷയ്ക്കു ശേഷം ആറു മണിയോടെ മടങ്ങി. ഇന്നലെയാണ് ചെറുവാളൂരിലും പരിസരങ്ങളിലുമായി സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
Post Your Comments