വിദ്യാ ബാലൻ ചിത്രം തുമാരി സുലു വിവാദത്തില്‍.ചിത്രം തിയറ്ററുകളില്‍ വന്‍ വിജയമായി മുന്നേറുമ്പോഴാണ് പുതിയ വിവാദം.ചിത്രത്തിൽ വിദ്യാബാലൻ ഒരു റേഡിയോ ജോക്കിയുടെ വേഷമാണ് അവതരിപ്പിക്കുന്നത് .റേഡിയോ സ്റ്റേഷനിലെ അവതരണത്തിനിടയില്‍ നടി ചുമയ്ക്കുമ്പോൾ മരുന്ന് കഴിക്കുന്ന രംഗമാണ് ഇപ്പോൾ വിവാദങ്ങൾക്ക് കാരണം .സിനിമയിലൂടെ മരുന്ന് പ്രമോട്ട് ചെയ്യുമ്പോൾ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ മരുന്ന് കഴിക്കരുതെന്ന് പറഞ്ഞിട്ടില്ല അതുകൊണ്ടുതന്നെ സിനിമയിലെ രംഗം പ്രേക്ഷകരെ സ്വയം ചികിത്സയ്ക്ക് പ്രേരിപ്പിക്കുന്ന തെറ്റായ സന്ദേശമാണ് പ്രചരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ ആക്ടിവിസ്റ്റ് ഡോ. തുഷാര്‍ ജഗ്ദബാണ് സംഭവം ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളോടും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വിദ്യാ ബാലനോടും വിശദീകരണം ചോദിച്ചുകൊണ്ട് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് നോട്ടീസ് അയച്ചിരിക്കുകയാണ് ഇപ്പോൾ .
Post Your Comments