വലിയ താരമെന്നോ ചെറിയ താരമെന്നോ ഇല്ല ഒരു നടനായാല്‍ എപ്പോഴും കരുതിയിരിക്കണം ഒരു സംവിധായകന്റെ ഫോണ്‍ വിളി ഒരു ആര്‍ട്ടിസ്റ്റിന്റെ ഫോണിലേക്ക് ഏതു നിമിഷവും വന്നേക്കാം.
നടന് ബിജുക്കുട്ടന് അങ്ങനെയൊരു ഫോണ്‍ വിളി എത്തിയപ്പോള്‍ പറ്റിയത് വലിയ ഒരു അബന്ധമാണ്, ‘പോത്തന് വാവ’ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനു വേണ്ടി ബിജുക്കുട്ടനെ സംവിധായകന് ജോഷി നേരിട്ട് ഫോണ്‍ വിളിക്കുകയാണ് ഉണ്ടായത്. എന്നാല്‍ ആരോ കളിയാക്കാന്‍ വിളിക്കുകയാണെന്ന് കരുതി ‘പറ്റിക്കാതെ പോടെയ്’ എന്നായിരുന്നു ബിജുക്കുട്ടന്റെ മറുപടി. ഫ്ലവേഴ്സ് ടിവിയിലെ ‘കോമഡി ഉത്സവം’ എന്ന പ്രോഗ്രാമിനിടെ മിമിക്രിതാരവും, നടനുമായ ടിനി ടോമാണ് ബിജുക്കുട്ടന് പറ്റിയ അമളിയെക്കുറിച്ച് പങ്കുവെച്ചത്.
Post Your Comments