ഐ ടി ജീവനക്കാരുടെ സാമൂഹ്യ -സാംസ്ക്കാരിക ക്ഷേമ സംഘടന ആയ പ്രതിധ്വനി, കേരളത്തിലെ IT ജീവനക്കാരിൽ നിന്നും ഹ്രസ്വചിത്രങ്ങൾ ക്ഷണിച്ച ‘ക്വിസ’ ചലച്ചിത്രമേളയിൽ, ഐ ടി ജീവനക്കാർ 2017 ഇൽ സംവിധാനം ചെയ്ത തിരഞ്ഞെടുക്കപ്പെട്ട 35 ചിത്രങ്ങളുടെ സ്ക്രീനിംഗ് ഡിസംബർ 2ന് ( ശനിയാഴ്ച) ടെക്‌നൊപ്പാർക്കിലെ ട്രാവൻകൂർ ഹാളിൽ നടന്നു. ഇത് ആറാമത് തവണയാണ് പ്രതിധ്വനി ഐ ടി ജീവനക്കാർക്കായി ഫിലിം ഫെസ്റ്റിവൽ ( പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവൽ) നടത്തുന്നത്. പ്രശസ്ത ചലച്ചിത്ര നിരൂപകൻ ശ്രീ എം എഫ് തോമസ് ചെയർമാനായിട്ടുള്ള നിരവധി സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ചലച്ചിത്ര സംവിധായകരായ ശ്രീ. നേമം പുഷ്പരാജ് , ശ്രീമതി. വിധു വിൻസെൻറ് എന്നിവർ അംഗങ്ങളായിരുന്ന ജൂറിയാണ് അവാർഡ് നിർണ്ണയം നടത്തിയത്.
2017 ഡിസംബർ 7 , വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ടെക്ക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ നടക്കുന്ന അവാർഡ് വിതരണ ചടങ്ങിൽ പ്രശസ്ത സംവിധായകൻ ദിലീഷ് പോത്തൻ, പ്രശസ്ത നടൻ അലൻസിയർ എന്നിവർ പങ്കെടുക്കും.
പ്രതിധ്വനി ക്വിസ 2017 ലെ അവാർഡ് ജേതാക്കൾ
മികച്ച ചിത്രം – സൂരജ് നായർ (ഇൻഫോസിസ്) സംവിധാനം ചെയ്ത “അവേക്ക്നിങ്ങ്.”
മികച്ച രണ്ടാമത്തെ ചിത്രം – സരിൻ ( യു എസ് റ്റി ഗ്ലൊബൽ) സംവിധാനം ചെയ്ത “രോധം”
മികച്ച സംവിധായകൻ – “45 സെക്കണ്ട്സ്” ന്റെ സംവിധായകൻ അപ്ലക്സ് ടെക്നോളജിസിലെ
ദീപക്ക് എസ് ജയ്.
മികച്ച തിരക്കഥ- “പ്രേതവീട്” ന്റെ തിരക്കഥാകൃത്ത് എന്വെസ്റ്റ്നെറ്റ് ലെ ഫ്രെഡ്ഡി അബ്രഹാം.
മികച്ച അഭിനേതാവിനുള്ള അവാർഡ് രണ്ടു പേർ പങ്ക് വച്ചു
ഇൻവെസ്റ്റ് നെറ്റിലെ രതീഷ് സി ബി സംവിധാനം ചെയ്ത “ജൂൺ 1 ” ലെ അഭിനയത്തിനു “മണി നായർ”
ഇൻഫോസിസ് ലെ സൂരജ് നായർ സംവിധാനം ചെയ്ത “അവേക്ക്നിങ്ങ്” ലെ അഭിനയത്തിനു പാർവ്വതി കൃഷ്ണൻ
മികച്ച ഛായാഗ്രഹണം – അലാമി ഇമേജസിലെ അമൽ ജെ പ്രസാദ് സംവിധാനം ചെയ്ത “യാർ” ന്റെ ഛായാഗ്രാഹകൻ സിബിൻ ചന്ദ്രൻ.
മികച്ച ചിത്ര സംയോജനം – അപ്ലക്സ് ടെക്നോളജിസിലെ
ദീപക്ക് എസ് ജയ് സംവിധാനം ചെയ്ത “45 സെക്കണ്ട്സ് ” ഇൽ അപ്പു ഭട്ടതിരിയ്ക്ക്.
സ്പെഷ്യൽ ജൂറി പുരസ്ക്കാരം
അലയൻസിലെ ബാബു രാജ് അസാരിയ ഒരുക്കിയ “അൺസംഗ് ഹീറോസ്” എന്ന ഡോക്യുമെന്ററിയ്ക്ക്.
വ്യൂവേഴ്സ് ചോയിസിലൂടെ തിരഞ്ഞെടുത്ത ചിത്രം അവാർഡ് വിതരണ വേദിയിൽ പ്രഖ്യാപിക്കുന്നതാണ്.
Post Your Comments