തിയറ്ററുകള്‍ നിറഞ്ഞ ചിരിയോടെ പ്രദര്‍ശനം തുടരുകയാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. രഞ്ജിത്ത് സന്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായകന്‍ ജയസൂര്യ ആയിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചത് ജയസൂര്യയെ ആയിരുന്നില്ലെന്ന് സംവിധായകന്‍ പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഇത് വ്യക്തമാക്കിയത്.
രഞ്ജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ”പുണ്യാളന്‍ ആദ്യഭാഗം ചെയ്യുമ്പോഴേ ഒരു രണ്ടാംഭാഗം മനസ്സിലുണ്ടായിരുന്നു. അന്നുതന്നെ പുണ്യാളന്‍ സിനിമാസ് എന്ന പേരില്‍ ഒരു ചിത്രവും ആലോചിച്ചിരുന്നു. ജോയ് താക്കോല്‍ക്കാരന്‍ ഒരു മള്‍ട്ടിപ്ലക്സ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു കഥ. എന്നാല്‍ ആ കഥ ശരിയായില്ല. പിന്നീട് ഇതിനകം പല കഥകളും ആലോചിക്കുകയും ശരിയാവാതെ ഉപേക്ഷിക്കുകയും ചെയ്തതാണ്. അങ്ങനെ പുണ്യാളന് രണ്ടാംഭാഗം എന്ന ആഗ്രഹം തന്നെ ഉപേക്ഷിച്ചതാണ്. പിന്നീടാണ് ഈ കഥ കിട്ടുന്നത്. തൃശൂര്‍ക്കാരനായി കഥ പ്ലെയ്സ് ചെയ്യാമെന്ന് തീരുമാനിച്ചപ്പോഴാണ് എന്തുകൊണ്ട് അത് ജോയ് താക്കോല്‍ക്കാരനായിക്കൂടാ എന്ന് ചിന്തിച്ചത്. അങ്ങനെയാണ് ആ കഥ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ആയിമാറുന്നത്.”
Post Your Comments