CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ നായകന്‍; വിമര്‍ശനങ്ങള്‍ക്ക് രസികന്‍ മറുപടിയുമായി മോഹന്‍ലാല്‍

മലയാളത്തിന്റെ അഭിനയ വിസ്മയമാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടായി മലയാള സിനിമാ മേഖലയില്‍ താര രാജാവായി വാഴുകയാണ് ലാല്‍. എന്നാല്‍ നടിമാര്‍ പ്രായത്തിനൊത്ത വേഷങ്ങള്‍ ചെയ്യുമ്പോഴും നടന്മാര്‍ ചെറിയ പെണ്‍കുട്ടികളുടെ നായകനും കാമുകനുമായി ഇപ്പോഴും വിലസുന്നു. ഇതിനെതിരെ പലരും വിമര്‍ശങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍ രംഗത്ത്.

ഒരു വനിതാ പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തില്‍ മകളേക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ കാമുകവേഷത്തില്‍ അഭിനയിക്കുന്നത് പ്രായത്തിനൊത്ത കഥാപാത്രങ്ങളെ സ്വീകരിക്കാനുള്ള വൈമുഖ്യം കൊണ്ടല്ലേ എന്ന ചോദ്യത്തിന് മോഹന്‍ലാലിന്റെ ഉത്തരം ഇങ്ങനെയായിരുന്നു.” സിനിമയില്‍ പണ്ടു മുതലേ നായകന്മാര്‍ പ്രായമായാലും ചെറുപ്പക്കാരികളായ നായികമാര്‍ക്കൊപ്പമഭിനയിക്കും. ലോകത്ത് മുഴുവന്‍ അങ്ങനെയാണ്. പക്ഷേ കഴിഞ്ഞ കുറേ വര്‍ഷമായി അങ്ങനെ ചെറുപ്പക്കാരികളുടെ നായകനായി ഞാനഭിനയിച്ചത് ഏതു സിനിമയാണെന്നു പോലുമറിയില്ല. പത്തുനാല്‍പതു കൊല്ലമായി സിനിമയില്‍ നില്‍ക്കുന്ന ഒരാളെപ്പറ്റി പറയുമ്പോള്‍ അയാള്‍ അത്തരം ആരോപണങ്ങളില്‍ക്കൂടി സഞ്ചരിക്കണം. അല്ലെങ്കില്‍ പിന്നെ എന്ത് രസം? ഞാനൊരിക്കല്‍ നമ്മുടെ മധുസാറുമായി സംസാരിക്കുകയായിരുന്നു. അപ്പോള്‍ ഈ കാര്യം ഞാന്‍ സാറിനോടു ചോദിച്ചു. അപ്പോള്‍ സാര്‍ പറഞ്ഞു, ”എടോ, നമ്മുടെ ജീവിതത്തില്‍ അങ്ങനെയും ചിലതൊക്കെ വേണ്ടേ? വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഒക്കെ ഓരോ ഘട്ടങ്ങളല്ലേ?”.

shortlink

Related Articles

Post Your Comments


Back to top button