സിനിമയില്‍ അനാവശ്യമായ പാട്ടുകളും ഐറ്റം ഡാന്‍സുകളും കുട്ടി നിറയ്ക്കുന്ന പ്രവണത കൂടുതലാണ്. എന്നാല്‍ ഇനി അത്തരം രംഗങ്ങള്‍ തന്റെ ചിത്രങ്ങളില്‍ ഉണ്ടാകില്ലെന്നു പറയുകയും ഇത് വരെ ചെയ്തതിനു ആരാധകരോട് ക്ഷമ ചോദിക്കുകയുമാണ് ബോളിവുഡ് സംവിധായകന് കരണ്‍ ജോഹര്‍. സ്ത്രീകളെ വെറും ഉപഭോഗവസ്തുവായി കണ്ട് ചിത്രീകരിക്കുന്ന ഐറ്റം നമ്പറുകള്‍ക്കും വായ്നോട്ടങ്ങള്ക്കുമെതിരേയാണ് കരണ്‍ രംഗത്തെത്തിയത്. ഒരു സ്ത്രീയെ നടുക്ക് നിര്‍ത്തി ആയിരം പുരുഷന്മാര് അവളെ കാമാസക്തിയോടെ നോക്കുന്നത് തെറ്റായ മാതൃകയാണ് സൃഷ്ടിക്കുന്നത്. ഒരു സിനിമ സംവിധായകന് എന്ന നിലയില്‍ ഇത്തരം തെറ്റുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇനി ഞാന്‍ ഒരിക്കലും ഇത് ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷീ ദ പീപ്പിള്‍ ഡോട്ട് ടിവിയുടെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രണയാതുരനായി ഒരു പുരുഷന്, സ്ത്രീയെ പിന്തുടരുന്നതും വായ്നോട്ടം തന്നെയാണ്. സിനിമയില്‍ നിങ്ങള്‍ കാണിക്കുന്നത് ചിലപ്പോള്‍ ഒരു മാതൃകയായി മാറാറുണ്ട്. അതിനാല്‍ സംവിധായകര്‍ വളരെ ഉത്തരവാദിത്വത്തോടെയാണ് പെരുമാറേണ്ടത് ആവശ്യമാണ്. ചിലസമയങ്ങളില്‍ നിങ്ങള്‍ എഴുതുന്നതും ചിത്രീകരിക്കുന്നതും സമൂഹത്തെ വലിയരീതിയില്‍ ബാധിക്കുമെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ചിത്രങ്ങളില്‍ ഇനി അത് ഉണ്ടാകില്ലെന്നും സംവിധായകന് വ്യക്തമാക്കി.
Post Your Comments