
പകരക്കാരില്ലാത്ത താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും എന്ന് പരക്കെയൊരു വിശ്വാസമുണ്ട് .ഇവരുടെ ഡേറ്റ് കിട്ടിയില്ലെങ്കില്‍ പ്രൊജക്‌ട് വേണ്ടെന്നുവയ്ക്കുന്നു. പകരം മറ്റൊരു താരത്തെ സാധാരണഗതിയില്‍ ആലോചിക്കാറില്ല.എന്നാൽ പകരക്കാരനെ വയ്‌ക്കേണ്ട ചില സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട് .സംവിധായകന്‍ ഹരിഹരന്‍ ഒരിക്കല്‍ അങ്ങനെയൊരു സാഹസം കാണിച്ചു. ആരണ്യകം എന്ന ചിത്രത്തില്‍ ഒരു നക്സലേറ്റ് കഥാപാത്രത്തെ സൃഷ്ടിച്ചപ്പോള്‍ ആ കഥാപാത്രത്തിന് മമ്മൂട്ടിയുടെ ഛായയാണ് എം ടിക്ക് തോന്നിയത്. മമ്മൂട്ടിയെ മനസില്‍ കണ്ടാണ് തുടര്‍ന്ന് എംടി ആ കഥാപാത്രത്തിന് രൂപം കൊടുത്തതും സംഭാഷണങ്ങള്‍ എഴുതിയതും.ഒടുവിൽ ഹെവിയായ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഹരിഹരന്റെ അഭിപ്രായപ്രകാരം ദേവനെ തീരുമാനിക്കുകയായിരുന്നു .ഏറെ ഭയപ്പെട്ടാണ് ചിത്രം പൂർത്തിയാക്കിയതും പ്രേക്ഷക പ്രതികരണത്തിന് കാത്തുനിന്നതും .എന്നാൽ ഒടുവിൽ ചിത്രമിറങ്ങിയപ്പോൾ എം ടിയ്ക്ക് സ്‌ക്രീനിൽ തന്റെ കഥാപാത്രത്തെ മാത്രമാണ് കാണാൻ സാധിച്ചത് .അത്രത്തോളം ഗംഭീരമായിരുന്നു ചിത്രം .
Post Your Comments