CinemaFilm ArticlesKollywoodNEWS

മേനിപ്രദര്‍ശനത്തിന് ബൈ പറഞ്ഞു നയന്‍സ്; അമലയും റായ് ലക്ഷ്മിയും അതിര് കടക്കുന്നുവോ?

തെന്നിന്ത്യന്‍ സിനിമകളില്‍ ഗ്ലാമര്‍ വേഷങ്ങള്‍ അവതരിപ്പിച്ചു കൊണ്ടായിരുന്നു നയന്‍താര നിറഞ്ഞു നിന്നത്. ‘മനസ്സിനക്കരെ’ എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറിയ നയന്‍‌താരയുടെ സിനിമയിലെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. അതീവ ഗ്ലാമറസായി നിരവധി ചിത്രങ്ങളില്‍ ആടിപ്പാടിയ നയന്‍താര തെന്നിന്ത്യന്‍ സിനിമകളിലെ വിലയേറിയ താരമായി വളര്‍ന്നത് പലരെയും അമ്പരപ്പിച്ചിരുന്നു. എന്നാല്‍ അടുത്തിടെയായി ഗ്ലാമര്‍ വേഷങ്ങളോട് പൂര്‍ണ്ണമായും ബൈ പറഞ്ഞിരിക്കുകയാണ് താരം. സമീപകാലത്തായി ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ചു കൊണ്ട് കോളിവുഡിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി നിലനിര്‍ത്തുകയയാണ് നയന്‍സ്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ‘ആറം’ നയന്‍താരയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്. ചിത്രത്തില്‍ ഐഎസ് ഉദ്യോഗസ്ഥയായി വിസ്മയിപ്പിക്കുന്ന പ്രകടനമാണ് നയന്‍സിന്റെത്. വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ സംവിധായകന്‍ ഗോപി നൈനാര്‍ ആണ്. മേനി പ്രദര്‍ശനത്തില്‍ നിന്ന് പക്വതയേറിയ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലേക്ക് ചുവടുമാറിയ നയന്‍‌താരയ്ക്ക് കോളിവുഡില്‍ ഒട്ടേറെ ആരധകവൃന്ദമാണുള്ളത്.

നയന്‍താരയുടെ അതേ പാത പിന്തുടരുകയാണ് ലക്ഷ്മി റായിയും, അമലാ പോളും. ഇവര്‍ ഇരുവരും പുതിയ ചിത്രത്തില്‍ അതീവ ഗ്ലാമറസോടെയാണ് പ്രത്യക്ഷപ്പെടുന്നത്. ലക്ഷ്മി റായിടെ ‘ജൂലി 2’, അമലാ പോളിന്‍റെ ‘തിരുട്ടു പയലേ 2 ‘എന്നീ ചിത്രങ്ങളാണ്‌ കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയത്. ഇവരുടെ ഗ്ലാമര്‍ പ്രദര്‍ശനം പരിധി കടക്കുന്നുവെന്നും, യുവാക്കളെ ആകര്‍ഷിക്കുന്ന ഗ്ലാമര്‍ വേഷങ്ങള്‍ ഇവര്‍ മനപൂര്‍വ്വം തെരഞ്ഞെടുക്കുന്നുവെന്നും പൊതുവേ വിമര്‍ശനമുയരുന്നുണ്ട്. കരിയറിന്റെ തുടക്കത്തില്‍ നയന്‍‌താരയും ഗ്ലാമര്‍ വേഷങ്ങളോടെയാണ് തെന്നിന്ത്യന്‍ സിനിമാ ലോകം കീഴടക്കിയത്.

shortlink

Related Articles

Post Your Comments


Back to top button