വീണ്ടുമൊരു ക്രിസ്മസ് കാലം വന്നിരിക്കുന്നു, മലയാള സിനിമയെ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം കറുത്ത ഡിസംബര്‍ ആയിരുന്നു, റിലീസിന് തയ്യാറെടുത്ത ഒട്ടേറെ ചിത്രങ്ങളാണ് തിയേറ്റര്‍ സമരം മൂലം പ്രതിസന്ധിയിലായത്. ജിബു ജേക്കബ്- മോഹന്‍ലാല്‍ ചിത്രം ‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍’, സത്യന് അന്തിക്കാട്- ദുല്‍ഖര്‍ ടീമിന്റെ ‘ജോമോന്റെ സുവിശേഷങ്ങള്‍’, സിദ്ധിഖ് ജയസൂര്യ ചിത്രം ‘ഫുക്രി’ തുടങ്ങിയ സിനിമകളൊക്കെ സിനിമാ സമരത്തില്‍ തിയേറ്റര്‍ കാണാതെ പ്രതിസന്ധിയിലായി.
നിര്‍മ്മാതാക്കളും, തിയേറ്റര്‍ സംഘടനകളും തമ്മിലായിരുന്നു ഉരസല്‍, തിയേറ്ററില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതം ’50-50′ എന്ന രീതിയില്‍ സമാസമം ആക്കാണമെന്നായിരുന്നു ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള തിയേറ്റര്‍ പ്രതിനിധികളുടെ ആവശ്യം, എന്നാല്‍ ഇത് അംഗീകരിക്കാന്‍ നിര്‍മ്മാതാക്കളും,വിതരണക്കാരും തയ്യാറാകാതിരുന്നതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമാകുകയായിരുന്നു. മലയാള സിനിമയെ പിടിച്ചുലച്ച സിനിമാ സമരങ്ങളില്‍ ഒന്നായിരുന്നു കഴിഞ്ഞ ഡിസംബറില്‍ അരങ്ങേറിയത്. തങ്ങളുടെ ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തില്‍ ക്രിസ്മസ് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ട എന്ന കര്‍ശന നിലപാട് എടുക്കുകയായിരുന്നു ലിബര്‍ട്ടി ബഷീറും സംഘവും. ക്രിസ്മസ് റിലീസായി ചിത്രങ്ങള്‍ എത്തില്ലെന്ന് ഉറപ്പായതോടെ ജനുവരിയില്‍ തര്‍ക്കം പരിഹരിച്ച് സിനിമകള്‍ റിലീസ് ചെയ്യുമെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെയും സിനിമാ പ്രേമികളുടെയും പ്രതീക്ഷ.
എന്നാല്‍ പുതുവര്‍ഷ മാസത്തിലും ലിബര്‍ട്ടിയും കൂട്ടരും നിലപാട് മാറ്റില്ല എന്ന ഘട്ടം വന്നതോടെ നടന് ദിലീപും, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ചേര്‍ന്ന് തിയേറ്റര്‍ പ്രതിനിധികള്‍ക്കായി പുതിയ സംഘടന രൂപികരിക്കുമെന്ന് ആഹ്വാനം ചെയ്തു . ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന എത്തിയതോടെ ലിബര്‍ട്ടി ബഷീറിന്റെ കീഴിലുള്ള സംഘന പിളര്‍ന്നു. ലിബര്‍ട്ടി ബഷീറിന്റെ പിടിവാശിയ്ക്ക് കൂട്ട് നില്‍ക്കാതെ കേരളത്തിലെ പല തിയേറ്റര്‍ ഉടമകളും ദിലീപിന്റെ പുതിയ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു, ഇതോടെ ക്രിസ്മസ് റിലീസായി എത്താനിരുന്ന മോഹന്‍ലാല്‍- ദുല്‍ഖര്‍ സല്മാന് ഉള്‍പ്പടെയുള്ള താര ചിത്രങ്ങള്‍ ദിലീപിന്റെ ഇടപെടലോടെ ജനുവരി മാസത്തില്‍ പ്രദര്‍ശനത്തിനെത്തി.
Post Your Comments