തെന്നിന്ത്യന്‍ നടി അമല പോളിനെതിരെ അധിക്ഷേപവുമായി എഡിറ്റര്‍ ബി. ലെനിന്‍ രംഗത്ത്. ബോബിസിംഹയും അമലയും നായകരായി എത്തിയ ചിത്രമാണ് തിരുട്ടുപയലെ2. ഈ ചിത്രത്തിന്റെ മികവിനേക്കാള്‍ അതിന്റെ പോസ്റ്ററാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. നായിക അമല പോളിന്റെ പൊക്കിള്‍ കാട്ടിക്കൊണ്ടുള്ള പോസ്റ്ററിനെതിരെ സദാചാരവാദികളുടെ വന്‍ ആക്രമണം നടന്നിരുന്നു. അതുമായി ബന്ധപ്പെട്ടു പുതിയ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ലെനിന്‍.
സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതിക്കുവേണ്ടി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയുടെ വാര്‍ത്താസമ്മേളനത്തിലായിരുന്നു ലെനിന്റെ വിവാദ പരാമര്‍ശം. തിരുട്ടുപയലേ 2വിന്റെ വിവാദ പോസ്റ്ററിനെ കുറിച്ചുള്ള ഒരു ചോദ്യത്തിന് അമല പോള്‍ നല്‍കിയ മറുപടിയാണ് ലെനിനെ ചൊടിപ്പിച്ചത്. തന്റെ പൊക്കിള്‍ ഇത്ര വലിയ പ്രശ്നമാകുമെന്ന് കരുതിയില്ലെന്നാണ് അമല പറഞ്ഞത്. അവര്‍ പൊക്കിളിനെ കുറിച്ച് സംസാരിക്കുന്നു. കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ കാലത്ത് നമുക്ക് കൂടുതല്‍ ഉള്ളോട്ടുചെന്ന് എല്ലാം കാണിക്കാം. എന്നാണ് ലെനിന്‍ പറഞ്ഞത്. ഇതുപോലുള്ള കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി മാധ്യമങ്ങള്‍ നടീനടന്മാര്‍ക്ക് അനാവശ്യ പ്രാധാന്യം നല്‍കുകയാണെന്നും ലെനിന്‍ വിമര്‍ശിച്ചു. കൂടാതെ ചിത്രത്തിലെ നായകന്‍ ബോബി സിംഹയെക്കുറിച്ച് പറഞ്ഞ കാര്യത്തിന്റെ പേരിലും അമലയ്ക്കെതിരെ മോശപ്പെട്ട പരാമര്‍ശമാണ് ലെനിന്‍ നടത്തിയത്.
Post Your Comments