മലയാളത്തിന്റെ പ്രിയ നടി മോനിഷ ഓര്‍മ്മയായിട്ട് ഇരുപത്തിയഞ്ച് വര്‍ഷം. ദേശീയ പാതയില്‍ ഉണ്ടായ ഒരു കാറപകടത്തിലാണ് മോനിഷ മരണപ്പെട്ടത്. ”25 വര്‍ഷം മുമ്ബുനടന്ന അപകടത്തിന്റെ ഓര്‍മകള്‍ അന്ന് അപകടത്തില്‍പ്പെട്ട ബസിന്റെ ഡ്രൈവര്‍ പി എല്‍ ഉമ്മച്ചന് ഓര്‍മ്മിക്കുന്നു.
ഉമ്മച്ചന്റെ വാക്കുകള്‍ ഇങ്ങനെ.. ”അറിഞ്ഞു കൊണ്ടല്ലെങ്കിലും ഞാനും ഉത്തരവാദിയായില്ലേ… ആ സങ്കടം മാറില്ല.. വണ്ടി ദേശീയപാതയിലേക്കു കയറുമ്ബോഴേക്കും വലിയ ശബ്ദത്തോടെ മോനിഷ സഞ്ചരിച്ച കാര്‍ തിരിഞ്ഞു മറിഞ്ഞു. പിന്നീട് ബസിന്റെ പിന്‍ചക്രങ്ങള്‍ക്കു തൊട്ടുമുന്നിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഉലഞ്ഞ ബസിന്റെ ഡ്രൈവിങ് സീറ്റില്‍നിന്ന് ഞാന്‍ തെറിച്ചുപോയി. നിയന്ത്രണംവിട്ട ബസ് റോഡുവക്കില്‍ താഴേക്കുപോകുന്നതിനു മുമ്ബേ സ്റ്റിയറിങ് കൈകളിലാക്കി നിയന്ത്രിക്കാനായി. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.” ആ അപകടരംഗങ്ങള്‍ ഇന്നും എഴുപതുകാരന്റെ മനസ്സില്‍നിന്ന് മാഞ്ഞിട്ടില്ല. രാവിലത്തെ ആദ്യ ട്രിപ്പായതിനാല്‍ കണ്ടക്ടറെ കൂടാതെ രണ്ടു യാത്രക്കാര്‍ മാത്രമായിരുന്നു ബസില്‍. അപകടത്തിനുശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണ് മരിച്ചതു മോനിഷയാണെന്നറിഞ്ഞത്.”
കാറില്‍ അമ്മയോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. സിനിമയില്‍ വെറും ആറു വര്‍ഷം മാത്രമാണ് മോനിഷ ഉണ്ടായിരുന്നത്. ആദ്യ ചിത്രത്തിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ ആ അഭിനേത്രിയ്ക്ക് അപകടം നടക്കുമ്പോള്‍ വയസ്സ് 21മാത്രം. ഇന്നും അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളിലൂടെ മോനിഷ സിനിമാ പ്രേമികളുടെ ഉള്ളില്‍ ജീവിക്കുന്നു.
(കടപ്പാട് മാതൃഭൂമി)
Post Your Comments