CinemaGeneralMollywoodNEWS

“മമ്മുക്ക അങ്ങനെ ചെയ്തപ്പോള്‍ സെറ്റിലുള്ളവര്‍ പറഞ്ഞത് ഇതായിരുന്നു” ; യുവനടി

മാസ്റ്റര്‍ പീസിനു പുറമേ മമ്മൂട്ടിയുടെ റിലീസിന് തയ്യാറെടുക്കുന്ന മറ്റൊരു ചിത്രമാണ്‌ ‘പരോള്‍’, പരസ്യ സംവിധായകനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോളില്‍ യുവനടി ഇനിയയും ഒരു സുപ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിലെ ഒരു രംഗ ചിത്രീകരണത്തെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇനിയ പങ്കുവെയ്ക്കുന്നത് ഇങ്ങനെ

“ചിത്രത്തില്‍ ഞാനും മമ്മൂക്കയും തമ്മിലുള്ള ഒരു വാദപ്രതിവാദത്തിന്റെ സീനുണ്ട്. സ്വല്‍പം ദൈര്‍ഘ്യമേറിയ ഒരു വൈകാരിക സീനായിരുന്നു അത്. ഷൂട്ടിങ്ങിനിടെ എന്റെ ഒരുപാട് ക്ലോസപ്പ് ഷോട്ടുകള്‍ എടുക്കാന്‍ പറഞ്ഞു, പിന്നെ ഇടയ്ക്ക് സംവിധായകനില്‍ നിന്ന് മൈക്ക് വാങ്ങി സ്വയം സംവിധാനം ചെയ്യാനും ആരംഭിച്ചു, ഒരാളുടെ അഭിനയം കണ്ടു ഇഷ്ടപ്പെട്ടാല്‍ മാത്രമേ മമ്മുക്ക അങ്ങനെ ചെയ്യകയുള്ളൂവെന്ന് സെറ്റിലുള്ളവര്‍ പറഞ്ഞപ്പോള്‍ അതൊരു വലിയ ബഹുമതിയായി തോന്നി”.- ഇനിയ

shortlink

Related Articles

Post Your Comments


Back to top button