‘മൈന’ എന്ന ചിത്രത്തില്‍ നാടന്‍പെണ്‍കുട്ടിയുടെ വേഷം അവതരിപ്പിച്ചു കൊണ്ട് കരിയര്‍ സ്റ്റാര്‍ട്ട് ചെയ്ത അമലാ പോള്‍ ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നായികയാണ്. സംവിധായകന് എഎല്‍ വിജയിമായുള്ള വിവാഹ മോചനവും അനുബന്ധ വാര്‍ത്തകളുമൊക്കെ താരത്തിന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചിരുന്നു. വീണ്ടും സിനിമയിലേക്കുള്ള തിരിച്ചു വരവിനായി അമല ശക്തമായി പരിശ്രമിക്കുകായും ചെയ്തിരുന്നു, ‘തിരുട്ടു പയലേ 2’ എന്ന തന്റെ പുതിയ ചിത്രത്തില്‍ അതീവ ഗ്ലാമറസായിട്ടാണ് അമലയുടെ വരവ്. ചിത്രത്തിന്റെ റിലീസിന് മുന്‍പേ അമലയുടെ മേനിപ്രദര്‍ശനം കാട്ടിയുള്ള പോസ്റ്റര്‍ വിവാദത്തില്‍പ്പെട്ടിരുന്നു.
സുശി ഗണേശന് സംവിധാനം ചെയ്തിരിക്കുന്ന ‘തിരുട്ടു പയലേ 2’വില്‍ ബോബി സിംഹയാണ് നായകനായി അഭിനയിക്കുന്നത്. ചിത്രത്തിലെ ഇഴുകി ചേര്‍ന്നുള്ള റൊമാന്‍സ് രംഗം അഭിനയിക്കുമ്പോള്‍ ബോബിക്ക് മടിയുണ്ടായിരുന്നുവെന്നും അമലയാണ് അത്തരം രംഗങ്ങള്‍ ചെയ്യാന്‍ താരത്തിനു ധൈര്യം നല്‍കിയതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് തിരുട്ടു പയലേ പ്രദര്‍ശനത്തിനെത്തിയത്. അമലയുടെ മേനി പ്രദര്‍ശനത്തിനു തിയേറ്ററില്‍ മാര്‍ക്ക് ലഭിക്കുന്നില്ല എന്നാണ് വിവരം. അതീവ ഗ്ലാമറസായി എത്തിയിട്ടും അമലയുടെ തിരിച്ചു വരവിനു തണുപ്പന്‍ പ്രതികരണമാണ് ആസ്വാദകര്‍ നല്‍കുന്നത്. പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ കഴിയാതെ പോകുന്ന ‘തിരുട്ടു പയലേ 2’ ബോക്സോഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കില്ല എന്നതാണ് തിയേറ്റര്‍ പ്രതികരണം നല്കുന്ന സൂചന.
Post Your Comments