പ്രേമം സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് സായി പല്ലവി. മലയാളത്തില്‍ നിന്നും തമിഴിലേയ്ക്കും തെലുങ്കിലെയ്ക്കും ചുവടുറപ്പിച്ചിരിക്കുകയാണ് താരം. ശേഖര്‍ കാമ്മൂല സംവിധാനം ചെയ്ത ഫിഡയിലൂടെ തെലുങ്കില്‍ സായ് പല്ലവി അരങ്ങേറ്റം കുറിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തു. അതിനിടെ ഫിഡയുടെ നിര്‍മാതാവ് ദില്‍ രാജുവിന്റെ അടുത്ത ചിത്രം സായ് പല്ലവി നിരസിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
ശ്രീനിവാസ കല്യാണം എന്നാണ് ചിത്രത്തിന്റെ പേര്. കഥാപാത്രം ഇഷ്ടമായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സായ് പല്ലവി അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞത്. സായ് പല്ലവിയുടെ മറുപടി നിര്‍മാതാവില്‍ അതൃപ്തിയുണ്ടാക്കിയെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിധിനാണ് ചിത്രത്തിലെ നായകന്. ബോളിവുഡ് താരം പൂജ ഹെഡ്ജ് ആണ് സായ് പല്ലവിക്ക് പകരം ചിത്രത്തിലെത്തുന്നത്.
Post Your Comments