പദ്മാവതി വിവാദത്തില്‍ നായികയ്ക്കെതിരെ ആക്രോശങ്ങള്‍ മുഴങ്ങുമ്പോള്‍ ബോളിവുഡ് താരങ്ങള്‍ എല്ലാം പിന്തുണയുമായി ദീപികയ്ക്കൊപ്പം നില്ക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍ അതില്‍ അപസ്വരമായികങ്കണയുടെ ശബ്ദം ഉയരുനതായി റിപ്പോര്‍ട്ടുകള്‍. ദീപികയ്ക്കുവേണ്ടി താരങ്ങള്‍ ഒന്നിച്ച് ഒപ്പിട്ട് ഒരു നിവേദനം നല്കാന് തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ നിവേദനത്തില്‍ താന്‍ ഒപ്പിടില്ലെന്ന് ഉറപ്പിച്ചുപറഞ്ഞിരിക്കുകയാണ് കങ്കണ. നിവേദനവുമായി ചെന്നു കണ്ട ശബാന ആസ്മിയോടാണ് ഒപ്പിടാന്‍ താനില്ലെന്ന് കങ്കണ മുഖത്തടിച്ചപോലെ പറഞ്ഞത്. ഒപ്പിടാന്‍ ശബാന നിര്‍ബന്ധിച്ചെങ്കിലും വഴങ്ങാന്‍ കങ്കണ കൂട്ടാക്കിയില്ല. കങ്കണയുടെ ഈ നടപടി ശബാനയെ ഞെട്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
കങ്കണയും ദീപികയും തമ്മില്‍ അത്ര സുഖകരമായ ബന്ധമല്ല. ആ വാദത്തിനു ശക്തി പകരുകയാണ് ഈ സംഭവം. താനും ദീപികയും നല്ല സുഹൃത്തുക്കളല്ല എന്ന് ഒരു അഭിമുഖത്തില്‍ കങ്കണ മുന്‍പ് പറഞ്ഞിരുന്നു. കൂടാതെ ഹൃത്വിക് റോഷനുമായുണ്ടായ തര്‍ക്കത്തില്‍ ദീപിക തന്റെ പക്ഷത്ത് നില്‍ക്കാത്തതില്‍ കങ്കണയ്ക്ക് നീരസമുണ്ടായിരുന്നു. ഇതെല്ലാമാണ് ഇപ്പോള്‍ കങ്കണ പ്രകടിപ്പിക്കുന്നത്.
Post Your Comments