മലയാള സിനിമാ ആസ്വാദകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഒടിയനും രണ്ടാമൂഴവും. ലോ ബഡ്ജെറ്റില്‍ നിന്നും മലയാള സിനിമ വന്മുതല് മുടക്കില്‍ ഒരുങ്ങുന്ന ചിത്രങ്ങളിലേയ്ക്ക് മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ആരാധകരും ഏറെ പ്രതീക്ഷയിലാണ്. എന്നാല്‍ മോഹൻലാൽ നായകനായി ചിത്രീകരണം തുടരുന്ന ഒടിയനിലെ അണിയറത്തര്ക്കങ്ങള് മലയാള സിനിമയുടെ സ്വപ്ന പദ്ധതിയെന്നു വിശേഷിപ്പിക്കപ്പെട്ട രണ്ടാമൂഴത്തിനു വിനയാകുമോ എന്ന് ആശങ്ക. ചില തര്‍ക്കങ്ങള്‍ കാരണം ഒടിയന്റെ സംവിധാനത്തില്‍ നിന്ന് സംവിധായകനെ മാറ്റി നിര്‍ത്തിയിരിക്കുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതാണ് ഈ ആശങ്കയ്ക്ക് കാരണം. പരസ്യ സംവിധായകനായ ശ്രീകുമാർ മേനോനാണ് ഒടിയന്റെ സംവിധായകന്. ശ്രീകുമാര്‍ തന്നെയാണ് രണ്ടാമൂഴവും ഒരുക്കുന്നത്. ഓടിയനിലെ അണിയറയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് രണ്ടാമൂഴം പൂര്‍ത്തിയാകുമോ എന്ന സംശയം ചലച്ചിത്രമേഖലയിലും പുറത്തും ഉടലെടുത്തിരിക്കുന്നത്.
പരസ്യചിത്ര സംവിധായകന് എന്ന നിലയില്‍ പേരെടുത്ത ശ്രീകുമാര്‍ മേനോന്റെ ആദ്യ ചിത്രമാണ് ഒടിയന്. എന്നാല്‍ തര്‍ക്കങ്ങള്‍ കാരണം ഒടിയൻ ഇപ്പോൾ സംവിധാനം ചെയ്യുന്നതു ശിക്കാർ അടക്കമുള്ള പ്രമുഖ ചിത്രങ്ങൾ ഒരുക്കിയ പത്മകുമാറാണെന്നും ചില സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ സെറ്റില്‍ നിന്നു പുറത്തുവരുന്ന വിവരങ്ങള്‍ ഒട്ടും ശുഭസൂചകമല്ല. സംവിധായകനെന്ന നിലയില്‍ യൂണിറ്റിലെ എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ടുപോകുന്നതില്‍ ശ്രീകുമാർ മേനോനു കഴിഞ്ഞിട്ടില്ലെന്നു സൂചന. ഇതാണ് മറ്റൊരു സംവിധായകന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ എത്തുന്നതിനു വരെ കാരണമായത്. അണിയറ പ്രവര്‍ത്തകര്‍ ഇത്തരം പ്രചരണങ്ങളെ നിഷേധിച്ചിട്ടുണ്ട്. എങ്കിലും തീയുണ്ടാകാതെ പുകയുണ്ടാകില്ലലോ. വിവാദങ്ങള്‍ ഇത്തരത്തില്‍ പ്രചരിക്കുന്നതോടെ ശ്രീകുമാര്‍ മേനോന് തന്നെ ചിത്രീകരിക്കും എന്ന് പറയുന്ന രണ്ടാമൂഴം ഉണ്ടാകുമോ എന്ന സംശയത്തിലാണ് മോഹന്‍ലാല്‍ ആരാധകര്‍. അതോടുകൂടി ഏറെ കൊട്ടിഘോഷിച്ചുകൊണ്ട് വന്ന ഒടിയന് വിജയിപ്പിക്കേണ്ടത് മോഹന്‍ലാലിന്റെ ബാധ്യതയായി മാറുകയാണ്.
എന്നും എപ്പോഴും, വില്ലന്‍ എന്നീ ചിത്രങ്ങളില്‍ നായികയായ മഞ്ജു വാരിയര്‍ തന്നെയാണ് ഒടിയനിലെയും രണ്ടാമൂഴത്തിലെയും ലാലിന്റെ നായിക. ആയിരം കോടി രൂപ മുതല്‍മുടക്കില്‍ വ്യവസായി ബി.ആര്. ഷെട്ടി നിർമിക്കുമെന്നു പറയുന്ന രണ്ടാമൂഴത്തിന്റെ അവസ്ഥ എന്താകുമെന്നു അറിയില്ല. രണ്ടുഭാഗങ്ങളുള്ള രണ്ടാമൂഴത്തിന്റെ ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം സെപ്റ്റംബറില്‍ തുടങ്ങി 2020ല്‍ റിലീസ് ചെയ്യുമെന്നായിരുന്നു അറിയിപ്പ്. ആദ്യഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളില്‍ രണ്ടാംഭാഗം പ്രേക്ഷകരിലെത്തുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇത് എത്രത്തോളം സംഭവ്യമാണെന്ന് അറിയില്ല. കാരണം മൂന്നുവര്‍ഷമെങ്കിലും ഈ സിനിമയ്ക്കു വേണ്ടി മോഹന്‍ലാല്‍ സമയം നല്‍കേണ്ടി വരും. ഇപ്പോള്‍ തന്നെ ലാലിനെ നായകനാക്കി ഷാജി കൈലാസ് അടക്കമുള്ള സംവിധായകര്‍ ചിത്രങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
Post Your Comments