
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണിത്. എഴുപതുകളില്‍ എടുത്ത ഈ ചിതത്തിലെനായകനും നായികയും മലയാളത്തിലെ രണ്ടു താരങ്ങളാണ്. ‘ഈ നായികയ്ക്ക് പിന്നീടൊരിക്കലും നായികയാകാനായില്ല എന്നതാണ് ദുഃഖം’ ഈ അടിക്കുറിപ്പോടെ വാട്സാപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന ഒരു ചിത്രമാണിത്. ആരാണീ നായകനും നായികയുമെന്നറിയാമോ?
മലയാളത്തിന്റെ ഹാസ്യ രാജാവ് ജഗതി ശ്രീകുമാറും സഹ നടനും മിനിസ്ക്രീന്‍ താരവുമായ രവിവള്ളത്തോളുമാണ് ചിത്രത്തില്‍ ഉള്ളത്. നായികാ വേഷത്തിലാണ് നടന്‍ രവിവള്ളത്തോള്‍. സ്ക്കൂള്‍ കാലം തൊട്ടേ കൂട്ടുകാരും സഹ പാഠികളുമായിരുന്നു രവിയും ജഗതിയും. മാര്‍ ഇവാനിയോസ് കോളേജിലും ഇവര്‍ ഒരുമിച്ചുണ്ടായിരുന്നു. അക്കാലത്തെ ഒരു ചിത്രമാണിത്.
1970ല്‍ കേരള യൂണിവേഴ്സിറ്റിയില്‍ നടന്ന നാടക മത്സരത്തിലെ നായകനും നായികയുമായി ഇരുവരും അഭിനയിച്ചിരുന്നു. അന്ന് ആരോ പകര്‍ത്തിയ ചിത്രം ഇന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. നായകനടന്‍ ആയ ജഗതി മലയാള സിനിമയുടെ എക്കാലത്തേയും വിസ്മയം ആയി. പക്ഷേ നായികയ്ക്ക് പിന്നീട് ഒരിക്കലും നായികയാവാന്‍ അവസരം ലഭിച്ചില്ല. പകരം ടെലിവിഷനിലെ മിന്നും തിരക്കുള്ള നടനായി രവി വള്ളത്തോള്‍ മാറുകയും ചെയ്തു.
Post Your Comments