രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് തത്സമയ ശബ്ദലേഖനം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിക്കും.ശില്പശാലയില് ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി മുഖ്യ പ്രഭാഷണം നടത്തും. തത്സമയ ശബ്ദലേഖനത്തിന്റെ സാധ്യതകളെ പരിചയപ്പെടുന്നതിനുള്ള വേദിയാകും ശില്പശാല. ഡിസംബര്‍ ഒന്‍പതിന് വൈകീട്ട് 3.30 ന് ഹോട്ടല്‍ ഹൈസിന്തില്‍ ആണ് ശില്പശാല നടത്തുക. ആംഖോം ദേഖി, ന്യൂട്ടണ്‍ തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവും മുംബൈ ആസ്ഥാനമായ ദൃശ്യം ഫിലിംസിന്റെ സ്ഥാപകനുമായ മനീഷ് മുന്ദ്ര, ദേശീയ അവാര്‍ഡ് ജേതാവും ദേവദാസ്, ത്രീ ഇഡിയറ്റ്സ്, ലഗേ രഹോ മുന്നാഭായ് തുടങ്ങിയ ചിത്രങ്ങളുടെ സൗണ്ട് റെക്കോര്‍ഡിസ്റ്റുമായ ബിശ്വദീപ് ചാറ്റര്‍ജി എന്നിവര്‍ പങ്കെടുക്കും.
Post Your Comments