താരങ്ങളുടെ വിവാഹ മോചന വാര്‍ത്തയിപ്പോള്‍ ആരിലും ഞെട്ടല്‍ ഉളവാക്കുന്ന സംഗതിയല്ല, താരവിവാഹ മോചനം സിനിമയില്‍ ഏറി വരുന്ന സാഹചര്യത്തില്‍ ഹോളിവുഡില്‍ നിന്ന് മറ്റൊരു താരദമ്പതികളാണ് ഒദ്യോഗിക വിവാഹമോചനത്തിന് തയ്യാറെടുക്കുന്നത്. ഹോളിവുഡിലെ ശ്രദ്ധേയ താരങ്ങളായ ക്രിസ് പ്രാറ്റും, അന്ന ഫാരിസുമാണ് എട്ടു വര്‍ഷത്തെ ദാമ്പത്യം മതിയാക്കി വഴിപിരിയുന്നത്. അന്നയുമായി വേര്‍പിരിയുന്ന വാര്‍ത്തയെക്കുറിച്ച് ക്രിസ്പ്രാറ്റ് നേരത്തെ തുറന്നു പറഞ്ഞിരുന്നു.
ഇരുവരുടെയും വിവാഹ മോചനത്തിന് മുഖ്യ തടസ്സമായി നില്‍ക്കുന്നത് അഞ്ച് വയസ്സുകാരന്‍ മകനാണ്, സ്വത്തിന്‍റെ കാര്യം ധാരണയിലായെങ്കിലും മകന്റെ കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുകയാണ്. മകനെ വിട്ടുകിട്ടണമെന്ന് ഇരുവരും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്, വിഷമത്തയോടെയാണ് തങ്ങള്‍ പിരിയുന്നതെന്ന് ക്രിസ് പ്രാറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏറെക്കാലമായി ഒത്തുപോകാന്‍ പരിശ്രമിക്കുന്നു എന്നാല്‍ അതിനു കഴിയാതെ വന്നപ്പോഴാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments