മോഹന്‍ലാലിനെ വില്ലനില്‍ അഭിനയിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടിയതായി സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍. വിശാലിന്റെ കഥാപാത്രമായി ആദ്യം പരിഗണിച്ചിരുന്നത് പൃഥ്വിരാജിനെയായിരുന്നു, കഥ കേട്ടയുടനെ പൃഥ്വിരാജ് ഒക്കെ പറഞ്ഞതായും ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി, എന്നാല്‍ മോഹന്‍ലാലിന് ചില സംശയങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചില ചോദ്യങ്ങള്‍ തന്നോട് ചോദിക്കുകയുണ്ടായെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു, ‘വില്ലന്‍’ എന്ന ടൈറ്റില്‍ വേണോ? എന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. അങ്ങനെ ഒരുപാട് തവണ വില്ലനെന്ന ചിത്രത്തെക്കുറിച്ച് സംസാരിച്ച ശേഷമാണ് അദ്ദേഹം വില്ലനില്‍ അഭിനയിക്കാന്‍ തയ്യാറായതെന്നും മനോരമ ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തില്‍ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വലിയ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണം മാത്രമാണ് തിയേറ്ററില്‍ നിന്ന് ലഭിച്ചത്.
Leave a Comment