താരങ്ങള്‍ സിനിമയില്‍ ചില സാഹസികരംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്നത് വലിയ വാര്‍ത്തയൊന്നുമല്ല. മിക്ക നടന്മാരും സാഹസികരംഗങ്ങള്‍ ഡ്യൂപ്പില്ലാതെയാണ് അഭിനയിക്കുന്നത്. പുലിമുരുകന് സിനിമയില്‍ മോഹന്‍ലാലിന്റെ ഡ്യൂപ്പില്ലാതെയുള്ള ആക്ഷന്‍ രംഗങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടിമാരില്‍ ഏറെയും ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ വിസമ്മതിക്കാറാണ് പതിവ്. എന്നാല്‍ ആ പതിവുകളെ എല്ലാം മാറ്റിമറിച്ചുകൊണ്ട് ഒരു കിടിലന്‍ ആക്ഷന്‍ രംഗത്തില്‍ തകര്‍ത്തഭിനയിച്ചിരിക്കുകയാണ് തൃഷ. താരത്തിന്റെ അഭിനയം കണ്ട് താന്‍ അത്ഭുതപ്പെട്ടു പോയതായി സംവിധായകനും സാക്ഷ്യപ്പെടുത്തുന്നു.
തൃഷ നായികയായി അഭിനയിക്കുന്ന ‘പരമപദം വിളയാട്ടി’ന്റെ സംവിധായകനാണ് തിരുഘ്നനം. വളരെ ബുദ്ധിമുട്ടുള്ള ഒരു സംഘട്ടനരംഗമായിരുന്നു ചിത്രീകരിക്കേണ്ടി ഇരുന്നത്. ഡ്യൂപ്പിനെ ഉപയോഗിക്കാം എന്ന് സംവിധായകന് പറഞ്ഞു. എന്നാല്‍ തൃഷ അത് നിരസിക്കുകയും ഗംഭീരമായി അഭിനയിക്കുകയും ചെയ്തതായി തിരുഘ്നനം പറയുന്നു. തൃഷ അവതരിപ്പിക്കുന്ന ഡോക്ടര്‍ കഥാപാത്രത്തെ ഒരു കൂട്ടം ആളുകൾ തട്ടിക്കൊണ്ടുപോകുന്നതും തുടർന്ന് അവരിൽനിന്ന് രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്.
Post Your Comments