CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

”അനിയന്‍ ഇനി എന്നെ ഇതും പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കണ്ട. ഇനി ഞാന്‍ പേടിക്കില്ല എന്ന് നിങ്ങളുടെ സാറമ്മാരോട് പറഞ്ഞേക്ക്’ മാധ്യമപ്രവർത്തകര്‍ക്ക് ദിലീപിന്റെ മറുപടി

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ നടന്‍ ദിലീപിന്റെ പേര് ഉയര്‍ന്നു വന്നിരുന്നു. കൂടാതെ ഗൂഡാലോചന കുറ്റത്തില്‍ അറസ്റ്റിലാവുകയും റിമാന്റില്‍ കഴിയുകയും ചെയ്തു. ഒരു സെലിബ്രിറ്റിയെന്ന തന്റെ ഇമേജിനെ വലിയ രീതിയില്‍ ചൂഷണം ചെയ്യുകയും അനാവശ്യമായ വിവാദങ്ങളും ചര്‍ച്ചകളും നടത്തുകയും ചെയ്ത മാധ്യമങ്ങളോട് ദിലീപിന് ഇപ്പോള്‍ താത്പര്യമില്ല. അതുകൊണ്ട് തന്നെ ഒരു കാര്യത്തിലും പ്രതികരിക്കാന്‍ ദിലീപ് തയ്യാറല്ല. എന്നാലും ദിലീപിന്റെ പിറകെയാണ് മാധ്യമങ്ങള്‍.

കഴിഞ്ഞ ദിവസം ദേ പുട്ട് റസ്റ്റോറന്റ് ഉദ്ഘാടനത്തിന് ദുബായിലേക്ക് പോയ ദിലീപിനോട് ആവര്‍ത്തിച്ച്‌ പലതും ചോദിച്ചെങ്കിലും നടനില്‍ നിന്ന് ഒന്നു കിട്ടിയില്ല. വീണ്ടും ചൊറിയാന്‍ നിന്ന മാധ്യമപ്രവര്‍ത്തകന് ദിലീപ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. അമ്മയോടൊപ്പമായിരുന്നു ദിലീപിന്റെ യാത്ര. കാവ്യയും മീനാക്ഷിയും ഒപ്പമുണ്ടാകുമെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും അവസാന നിമിഷം അമ്മ മാത്രമായിരുന്നു ദിലീപിനൊപ്പം യാത്ര തിരിച്ചത്.
ആരുടെ ചോദ്യങ്ങള്‍ക്കും മറുപടി ഒന്നും നല്‍കാതിരുന്ന ദിലീപിനെ നോക്കി ഒരു മാധ്യമ പ്രവര്‍ത്തകന്‍ ”കാവ്യയെയും മകളെയും കൂട്ടാതെ ദുബായിലേക്ക് പോകുന്നത് എന്തിനാണെന്ന് ഞങ്ങള്‍ക്കറിയാം. രക്ഷപ്പെട്ടെന്ന് കരുതേണ്ട. ദുബായിലും ഞങ്ങളുടെ ആളുണ്ട്” പറഞ്ഞു.

ഒന്നിനോടും പ്രതികരിക്കാതിരുന്ന ദിലീപ് പെട്ടന്ന് നിന്നു. എന്നിട്ട് തിരിഞ്ഞു നിന്ന് പറഞ്ഞു, ‘അനിയാ നിങ്ങളുടെ ആള്‍ക്കാരെ ഞാന്‍ ഇന്നും ഇന്നലെയുമൊന്നുമല്ല കാണുന്നത്. പണ്ട് ഒരു ബൈറ്റ് വേണം, ഒരു ഇന്റര്‍വ്യു വേണം എന്നൊക്കെ പറഞ്ഞ് എന്റെ ഓഫീസില്‍ മണിക്കൂറുകളോളം കാത്തിരിയ്ക്കുന്ന നിങ്ങളുടെ സാറന്മാരെയും കണ്ടിട്ടുണ്ട്, ഇപ്പോള്‍ നിങ്ങളീ ചെയ്യുന്ന പ്രവൃത്തിയും കാണുന്നുണ്ട്. അതുകൊണ്ട് അനിയന്‍ ഇനി എന്നെ ഇതും പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കണ്ട. ഇനി ഞാന്‍ പേടിക്കില്ല എന്ന് നിങ്ങളുടെ സാറമ്മാരോട് പറഞ്ഞേക്ക്’. ദിലീപില്‍ നിന്നും ഇങ്ങനെയൊരു മറുപടി ആരും പ്രതീക്ഷിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button