തമിഴില്‍ നിന്നും ഫീല്‍ഡ് ഔട്ടായ തെന്നിന്ത്യന്‍ നടി സദ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. പുതിയ ചിത്രത്തില്‍ ലൈംഗിക തൊഴിലാളിയുടെ വേഷത്തിലാണ് സദ അഭിനയിക്കുന്നത്. താരത്തിന്റെ ചിത്രത്തിലെ വേഷ പകര്‍ച്ച സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു. അബ്ദുല്‍ മജീദ് സംവിധാനം ചെയ്യുന്ന ‘ടോര്‍ച്ച് ലൈറ്റ്’ എന്ന ചിത്രത്തിലാണ് സദ ലൈംഗിക തൊഴിലാളിയാകുന്നത്.
ലൈംഗിക തൊഴിലാളികളുടെ കഥ നേരിട്ട് കേട്ടാണ് താന്‍ ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതെന്നു ചിത്രത്തിന്റെ സംവിധായകന് അബ്ദുല്‍ മജീദ് വ്യക്തമാക്കിയിരുന്നു, ചിത്രത്തിനായി പല നായികമാരെയും സമീപിച്ചെങ്കിലും ആരും തയ്യാറായില്ല എന്നും അദ്ദേഹം പറഞ്ഞു. വളരെ താല്പര്യത്തോടെ കഥ കേട്ട സദ ചിത്രത്തിനായി ഡേറ്റ് നല്‍കുകയായിരുന്നു.ചിത്രം വൈകാതെ പ്രദര്‍ശനത്തിനെത്തും.
Post Your Comments