മിനിസ്ക്രീന്‍ രംഗത്ത് കുടുംബ ആരാധകര്‍ ഏറെയുള്ള ഒരു നായികയാണ് നിഷ സാരംഗ്. ഫ്ലവേഴ്സ് ചാനലിലേ ഉപ്പും മുളകും എന്ന സീരിയലാണ് നിഷയ്ക്ക് ജനപ്രീതി നേടിക്കൊടുത്തത്. നീലിമ എന്ന കഥാപാത്രത്തെയാണ് നിഷ അവതരിപ്പിക്കുന്നത്. തന്റെ ജീവിതത്തിലെ ചില പ്രശ്നങ്ങള്‍ തുറന്നു പറയുകയാണ് താരം.
വീട്ടുകാരും ബന്ധുക്കളും അറിഞ്ഞു നടന്ന വിവാഹമാണ് നിഷയുടെത്. വരന് അപ്പച്ചിയുടെ മകനും. എന്നാല്‍ ഒരുമിച്ചു പോകാന്‍ പറ്റില്ലെന്ന് തോന്നിയപ്പോള്‍ ആ ബന്ധം നിയമ പരമായി പിരിഞ്ഞുവെന്നും താരം പറയുന്നു. എന്നാല്‍ ഈ വിഷയത്തില്‍ തങ്ങള്‍ മനസ്സില്‍ പോലും വിചാരിക്കാത്തകഥകള്‍ മെനയുകയാണ് ചിലര്‍. അത് മറ്റുള്ളവരെ എത്ര വേദനിപ്പിക്കുമെന്ന് അവര്‍ ചിന്തിക്കുന്നില്ലയെന്നും നിഷ പറയുന്നു.
Post Your Comments