GeneralMollywoodNEWS

ഒരു സംവിധായകന്‍റെ അഹങ്കാരത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നെടുമുടി വേണു

നടന്‍ നെടുമുടി വേണു മാധ്യമപ്രവര്‍ത്തകനായിരിക്കുമ്പോള്‍ ഒട്ടേറെ പ്രമുഖ താരങ്ങളെ ഇന്‍റര്‍വ്യൂ ചെയ്തിട്ടുണ്ട്, വര്‍ഷങ്ങള്‍ക്ക് മുന്‍പ് നെടുമുടി വേണു ഇന്‍റര്‍വ്യൂ ചെയ്ത ഒരു കൊമ്മേഴ്സിയല്‍ സംവിധായകന്റെ അഹങ്കാരത്തെക്കുറിച്ച് തുറന്നു പറയുകയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം നെടുമുടി വേണു. മനോരമയിലെ നേരെ ചൊവ്വേ എന്ന പ്രോഗ്രാമിലായിരുന്നു ഭൂതകാല ഓര്‍മ്മകളെക്കുറിച്ച് നെടുമുടി പങ്കുവെച്ചത്.

നെടുമുടി വേണുവിന്റെ വാക്കുകളിലേക്ക് 

“മാധ്യമ പ്രവര്‍ത്തകനായിരിക്കെ കൊമ്മേഴ്സിയല്‍ സിനിമ എടുത്തു വിജയിച്ചു നില്‍ക്കുന്ന ഒരു സംവിധായകന്റെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോയി. ആ വര്‍ഷമാണ്‌ ‘കാഞ്ചന സീത’യ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. അപ്പോള്‍ ഞാന്‍ ചോദിച്ചു, “കാഞ്ചന സീതയ്ക്ക് ദേശീയ അവാര്‍ഡ്‌ കിട്ടിയല്ലോ, എന്താണ് അഭിപ്രയാമെന്ന്”, അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു

“നിങ്ങള്‍ ഒരു ലക്ഷം രൂപയും ഒരു ആരിഫസ് ക്യാമറയും എന്റെ കയ്യില്‍ തരൂ, ഈ കാഞ്ചന സീതയുടെ തന്തപ്പടം ഞാന്‍ ഉണ്ടാക്കി കാണിച്ചു തരാം”.

ഉടനടി ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു “നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞതിന്റെ പേര് ശുംഭത്തരം എന്നാണ്. ഒരു ലക്ഷം രൂപയും ഇത്തരത്തിലൊരു ക്യാമറയും ഉണ്ടെങ്കില്‍ ഇങ്ങനെയൊരു സിനിമ ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയില്ല. പക്ഷെ എന്റെ മര്യാദ അനുസരിച്ച് താങ്കള്‍ ഈ പറഞ്ഞത് ഞാന്‍ പത്രത്തില്‍ എഴുതില്ല , എഴുതിയാല്‍ താങ്കള്‍ക്ക് തന്നെയാണ് അതിന്റെ മോശം.”

shortlink

Related Articles

Post Your Comments


Back to top button