CinemaGeneralMollywoodNEWSWOODs

കാല്‍ നൂറ്റാണ്ടിലെ അഭിനയ ജീവിതത്തില്‍ ഷൂട്ടിംഗ് മുടക്കിയത് ആ ഒരു ദിവസം മാത്രം; കാജോള്‍ പറയുന്നു

 

ബോളിവുഡിലെ നിത്യഹരിത നായിക കജോള്‍ സിനിമയില്‍ ചെറിയ ഇടവേളകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും ബോളിവുഡിലെ താര റാണിമാരില്‍ ഒരാള്‍ തന്നെയാണ്. കാജോള്‍ സിനിമയിലെത്തിയിട്ട് 25 വര്‍ഷം പിന്നിടുകയാണ്. ഈ കല്‍ നൂറ്റാണ്ടിനിടയില്‍ തന്റെ അഭിനയ ജീവിതത്തിനിടയില്‍ കജോള്‍ ഷൂട്ടിങ് മുടക്കിയത് ഒരേയൊരു തവണ മാത്രമാണ്. അതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ കാജോള്‍ പറയുന്നു. ”ഒരു ദിവസം എന്റെ മകള്‍ക്ക് തീരെ സുഖമില്ലാതായി. അവള്‍ക്ക് 104 ഡിഗ്രി പനിയുണ്ടായിരുന്നു. ആ ഒരു ദിവസം മാത്രമാണ് നിര്‍മ്മാതാവിനോട് എനിക്ക് ഷൂട്ടിംഗിന് വരാന്‍ പറ്റില്ല എന്നു പറഞ്ഞിട്ടുളളത്. മറിച്ച് എനിക്ക് പനിയായ ദിവസം കൂടി ഞാന്‍ ഷൂട്ടിംഗിന് പോവുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 25 വര്‍ഷത്തിനിടയില്‍ ഈ ഒരു ദിവസം അല്ലാതെ മറ്റൊരു ദിവസവും ഞാന്‍ ഷൂട്ടിംഗ് മുടക്കിയിട്ടില്ല. ഈ ദിവസം വരെ ഒരു വിമാനം മിസ് ചെയ്യുകയോ ഷൂട്ടിംഗ് മുടക്കുകയോ ചെയ്തിട്ടില്ലെന്ന് സത്യസന്ധമായി ഞാന്‍ പറയുന്നു”- പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ കജോള്‍ പറഞ്ഞു. അസുഖം മൂലമോ മറ്റെന്തെങ്കിലും കാരണത്താലോ നിങ്ങള്‍ ഷൂട്ടിംഗ് മുടക്കുമ്പോള്‍ മറ്റൊരാളിന്റെ പോക്കറ്റില്‍ നിന്നു പോകുന്നത് ലക്ഷങ്ങളായിരിക്കുമെന്നും സിനിമാമേഖലയില്‍ ഇത്തരം വലിയൊരു ഉത്തരവാദിത്തം നിങ്ങളുടെ മേല്‍ ഉണ്ടെന്നും കാജോള്‍ കൂട്ടിച്ചേര്‍ത്തു

1992 ജൂലൈ 31 നാണ് കജോളിന്റെ ആദ്യ ബോളിവുഡ് ചിത്രമായ ‘ബേഹുതി’ പുറത്തിറങ്ങുന്നത്. ചിത്രം വിജയം നേടിയില്ലെങ്കിലും കജോളിന്റെ രാധിക എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനുപിന്നാലെ കിംഗ് ഖാനൊപ്പം അഭിനയിച്ച ‘ബാസിഗര്‍’, ദില്‍വാലേ ദുല്‍ഹനിയ ലേ ജായേങ്ക, കുച്ച് കുച്ച് ഹോത്താ ഹെ, ഗുപ്ത് തുടങ്ങി നിരവധി വിജയ ചിത്രങ്ങള്‍. ഹിറ്റു ചിത്രങ്ങള്‍ തന്റെ കരിയറില്‍ എഴുതി ചേര്‍ക്കുന്നതിനൊപ്പം നടന്‍ അജയ് ദേവഗണുമായി വിവാഹിതയായി. 14 കാരിയായ നൈസയും 7 വയസ്സുളള യുഗ് എന്ന മകനും കജോള്‍-അജയ് ദേവ്ഗണ്‍ ദമ്പതിമാര്‍ക്കുണ്ട്.

shortlink

Related Articles

Post Your Comments


Back to top button