നടനും മിമിക്രി താരവുമായ അബിയുടെ മരണത്തോടെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പഴയ ഒരു വാര്‍ത്ത പ്രചരിക്കുകയാണ്. ദിലീപ് നായകനായി മാറിയ മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലെ വേഷം ആബിയില്‍ നിന്നും ദിലീപ് തട്ടിയെടുത്തത് ആണെന്നാണ് പ്രചാരം. അബിയെ പുറത്താക്കി ദിലീപ് നായകവേഷം തട്ടിയെടുത്തുവെന്ന വ്യാജ പ്രചാരങ്ങള്‍ക്ക് മറുപടിയുമായി റോബിന് തിരുമല രംഗത്തെത്തി. റോബിന് തുരുമലയും കലാഭവൻ അൻസാറും ചേർന്ന് രചന നിർവ്വഹിച്ച് സുനിൽ സംവിധാനം ചെയ്ത ചിത്രമാണ് മാനത്തെ കൊട്ടാരം. അബിയെ ആയിരുന്നു ആദ്യം നായകനായി പരിഗണിച്ചിരുന്നതെന്നും, പിന്നീട് ദിലീപ് ഇടപെട്ട് ആ വേഷം തട്ടിയെടുക ആയിരുന്നെന്നുമുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. കഥ ചർച്ച മുതൽ ഷൂട്ടിങ് തുടങ്ങും വരെ ഒരു ഘട്ടത്തിലും ദിലീപിനെ അല്ലാതെ മറ്റാരെയും ഞങ്ങൾ നായകനായി പരിഗണിച്ചിരുന്നില്ല. എന്നാൽ ഷൂട്ടിങ് തുടങ്ങി ആദ്യ ദിനങ്ങളിൽ തന്നെ ചിത്രത്തിൽ ഉണ്ടായിരുന്ന അന്തരിച്ച നടൻ സാഗർ ഷിയാസിന് പകരം നാദിർഷാ വരികയായിരുന്നു. തികച്ചും സംവിധായകന്റെ തീരുമാനം പ്രകാരം മാത്രമായിരുന്നു അത്. അതുമാത്രമാണ് ഒരു മാറ്റം ഉണ്ടായത്.
അതിനു ശേഷം ഞങ്ങള്‍ ഒരുക്കിയ ആലഞ്ചേരി തമ്പ്രാക്കള്‍ എന്ന ചിത്രത്തിലും ദിലീപ് നായകനായി. ദിലീപ് എന്ന നടൻ തന്റെ സഹപ്രവർത്തകരെ പാരവയ്ക്കുകയോ അവരുടെ വേഷങ്ങൾ തട്ടിയെടുക്കുകയും ചെയ്തതായി അനുഭവമില്ലെന്നും ദിലീപിനെ അവഹേളിക്കാന്‍ മാനത്തെ കൊട്ടാരത്തെ കൂട്ട് പിടിക്കേണ്ടെന്നും റോബിന് പറഞ്ഞു.
Post Your Comments