CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

സെക്‌സ് ടച്ചുള്ള സിനിമകള്‍ക്ക് നല്ല മാര്‍ക്കറ്റായിരുന്നു. അതിനു വേണ്ടി തന്നെയും ചിലര്‍ മുതലാക്കാന്‍ ശ്രമിച്ചു; നടി വിധുബാല

മലയാള സിനിമയിലെ ആദ്യകാല നായികമാരില്‍ ഒരാളായിരുന്നു വിധുബാല. എന്നാല്‍ സിനിമയില്‍ തിരക്കുള്ള നായികയായി നില്‍ക്കുമ്പോള്‍ തന്നെ താരം സിനിമയോട് വിട പറയുകയും ചെയ്തു. സിനിമയില്‍ നിന്നും അകന്നിരിക്കുകയാണെങ്കിലും ടെലിവിഷന്‍ രംഗത്ത് സജീവമാണ് വിധു ബാല.
നായികയായി തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ എന്തുകൊണ്ടാണ് താന്‍ സിനിമയില്‍ നിന്നും പിന്മാറിയതെന്നു വിധു ബാല പറയുന്നു. 1978 ല്‍ ജയന്‍ നായകനായ ‘അഭിനയം’ എന്ന സിനിമയിലായിരുന്നു അവസാനം അഭിനയിച്ചത്. ആ ചിത്രത്തിന്‍റെ റിലീസ് സമയത്ത് ഉണ്ടായ ചില പ്രശ്നങ്ങള്‍ കാരണമാണ് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കാരണമെന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

”എഴുപതുകളുടെ അവസാനഘട്ടത്തില്‍ മലയാളത്തെക്കുറിച്ച് മോശം അഭിപ്രായമായിരുന്നു വന്നിരുന്നത്. കൂടുതലും സെക്‌സ് ടച്ചുള്ള സിനിമകള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍ നല്ല മാര്‍ക്കറ്റായിരുന്നു. അതിനു വേണ്ടി തന്നെയും ചിലര്‍ മുതലാക്കി. സൈക്കോ’ എന്ന സിനിമയില്‍ താന്‍ ക്യാരക്ടര്‍ റോളിലാണ് അഭിനയിച്ചിരുന്നത്. പക്ഷെ താന്‍ അഭിനയിക്കാത്ത സീനുകള്‍ മോശമായ രീതിയില്‍ കട്ടൗട്ടാക്കി സിനിമയില്‍ ഉള്‍പ്പെടുത്തി മദ്രാസില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു” വിധു പറയുന്നു. സിനിമ കണ്ടിട്ട് പലരും വിളിക്കാന്‍ തുടങ്ങി. എല്ലാവരോടും മറുപടി പറഞ്ഞ് പറഞ്ഞ് മടുത്തു. പിന്നീട് അഭിനയിക്കാനുള്ള മനസും മടുത്തു. ഈ സംഭവം കൂടി ആയതോടെ അഭിനയം നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു”

shortlink

Related Articles

Post Your Comments


Back to top button