രഞ്ജിത്ത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടില്‍ എത്തിയ ചിത്രമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. ജോയ് താക്കോല്‍ക്കാരനും കൂട്ടരും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ നായിക കഥാപാത്രം ഇല്ലാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. ”നായികയെ മന:പൂർവം ഒഴിവാക്കിയതല്ല. ഫാമിലി ലൈഫുമായി ഇൗ കഥ കൂട്ടിക്കുഴയ്ക്കേണ്ടെന്നു കരുതിയാണ് ഒഴിവാക്കിയത്. കുട്ടിയുമൊക്കെ വരുമ്പോൾ കഥമാറും. നമ്മൾ പറയാനുദ്ദേശിക്കുന്നതായിരിക്കില്ല വിഷയമാകുന്നത്. ജോയി താക്കോൽക്കാരൻ എല്ലാ കാര്യങ്ങളേയും ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്യുന്നയാളാണ്.. ചെറിയ കാര്യങ്ങൾക്ക് നിയമം ലംഘിക്കുകയും ജയിലിൽ പോകാൻ വരെ തയ്യാറാകുകയും ചെയ്യുന്നു. ഭാര്യയും കുട്ടിയുമുള്ള ഒരാൾ അതിന് തയ്യാറാകില്ല. അവിടെ കല്ലുകടി ഉണ്ടാകും. അതുകൊണ്ടാണ് നായികയെ വേണ്ടെന്നു വച്ചത്” ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത് വ്യക്തമാക്കി.
Post Your Comments