
സിനിമയില്‍ പ്രണയ നായകനായി കരിയര്‍ തുടങ്ങിയ നിവിന്‍ പോളി തന്റെ പുതിയ തമിഴ് ചിത്രത്തില്‍ മാസ് ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. റിച്ചി റിലീസിന് തയ്യാറെടുക്കുന്ന അവസരത്തില്‍ തന്റെ മനസ്സിലെ മാസ് ആക്ഷന്‍ ഹീറോ ആരെന്നു വെളിപ്പെടുത്തുകയാണ് നിവിന്‍.
മാസ് ആക്ഷന്‍ എന്ന് കേട്ടാല്‍ ആദ്യം മനസ്സിലേക്ക് വരിക രജനികാന്തിനെയാണെന്ന് ആദേഹം പങ്കുവെച്ചു, അഭിനയം എന്നാല്‍ മോഹന്‍ലാലും കമല്‍ഹാസനുമൊക്കെ മനസ്സിലേക്ക് വരുമെന്നും ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ നിവിന്‍ വ്യക്തമാക്കി.
‘ഉളിധവരു കണ്ടന്തേ’ എന്ന കന്നഡ ചിത്രത്തിന്റെ തമിഴ് പതിപ്പായ നിവിന്‍ പോളിയുടെ ‘റിച്ചി’ ഡിസംബര്‍ എട്ടിന് പ്രദര്‍ശനത്തിനെത്തുന്നത്.
Post Your Comments