സിനിമാ മേഖലയില്‍ താര വിവാഹങ്ങള്‍ സാധാരണമാണ്. നീണ്ട കാലത്തെ ഗോസിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ബോളിവുഡ് സുന്ദരി നർഗീസ് ഫക്രിയും നടനും നിർമാതാവുമായ ഉദയ് ചോപ്രയും തമ്മിൽ വിവാഹിതരാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വരുന്ന വർഷം ഇവർ വിവാഹിതരാകുമെന്നാണ് വാർത്തകൾ വരുന്നത്.
സിനിമയില്‍ നിന്നും കുറച്ചു കാലമായി ഇടവേളയിലാണ് താരം. ഇരുവരും തമ്മിൽ നാളുകളായി ഡേറ്റിംഗിലായിരുന്നു. വിവാഹം കഴിക്കാതെ ഇരുവരും ഒന്നിച്ചു താമസിക്കുകയാണെന്നു വരെ വാർത്തകളുണ്ടായിരുന്നു. അടുത്തിടെ നർഗീസ് ഫക്രി ഗർഭിണിയാണെന്ന തരത്തിൽ ഗോസിപ്പ് പ്രചരിച്ചിരുന്നു. ഇതുമൂലമാണ് സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതെന്നും പ്രചാരണം ഉണ്ടായിരുന്നു. താൻ ഗർഭിണിയല്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും പറഞ്ഞു നടി രംഗത്തെത്തിയിരുന്നു.
Post Your Comments