CinemaGeneralLatest NewsMollywoodNEWSWOODs

ആ തീരുമാനമെടുത്തതില്‍ ഇന്നും കുറ്റബോധമുണ്ട്; നടി ലിസി

സൂപ്പര്‍ താരങ്ങളുടെ നായികയായി മലയാളത്തില്‍ തിളങ്ങിനിന്ന നായികയാണ് ലിസി. എന്നാല്‍ പ്രിയദര്‍ശനുമായുള്ള വിവാഹത്തോടെ കുടുംബ ജീവിതത്തില്‍ ഒതുങ്ങുകയും പതിയെ സിനിമയില്‍ നിന്നും അകലുകയും ചെയ്തു. ഇരുപത്തിനാലു വര്‍ഷത്തെ ദാമ്ബത്യത്തിന് വിരാമമിട്ട് 2016ല്‍ ഇരുവരും തമ്മില്‍ പിരിയുകയും ചെയ്തു. ഇപ്പോള്‍ നീണ്ട ഇരുപത്തിയേഴ് വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് ലിസ്സി തിരിച്ചുവരുന്നു. എന്നാല്‍ തെലുങ്ക് ചിത്രത്തിലൂടെയാണ് ലിസി തിരിച്ചെത്തുന്നത്. കൃഷ്ണ ചൈതന്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഥിനും മേഘയുമാണ് പ്രധാന താരങ്ങള്‍. ചിത്രത്തില്‍ താനൊരു പ്രധാനപ്പെട്ട വേഷമാണ് ചെയ്യുന്നതെന്ന് ലിസ്സി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പവന്‍ കല്ല്യാണും ത്രിവിക്രം ശ്രീനിവാസും സുധാകര്‍ റെഡ്ഡിയും ചേര്‍ന്നാണ് നിര്‍മ്മാണം.

ഇരുപത്തിരണ്ടാം വയസ്സില്‍ നിറയെ അവസരങ്ങളുള്ളപ്പോള്‍ അഭിനയം നിര്‍ത്തേണ്ടിവന്നതില്‍ കുറ്റബോധമുണ്ടെന്ന് ലിസ്സി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇന്നും കുറ്റബോധം തോന്നുന്ന ഒരു തീരുമാനമാണ് അത്. തീര്‍ച്ചയായും നഷ്ടപ്പെട്ട ആ കാലവും ആ വേഷങ്ങളും ഇനി തിരിച്ചുകിട്ടില്ല. രണ്ടാം ഇന്നിങ്സില്‍ കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ- ലിസ്സി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button