ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രമായ ‘ഈ.മ.യൗ’ (ഈശോ മറിയം യൗസേപ്പ്) ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തിട്ടും സിനിമ കാണാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് പ്രേക്ഷകര്‍. ഡിസംബര്‍ 1 പ്രദര്ശനത്തിനെത്തുമെന്നു പറഞ്ഞിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ ഡിസംബര്‍ 2-ലേക്ക് മാറ്റിയെന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്ത. ഇതോടെ ടിക്കറ്റ് ബുക്ക് ചെയ്ത പ്രേക്ഷകര്‍ നിരാശയിലായി, എന്നാല്‍ അടുത്ത ദിവസം ചിത്രം കാണാം എന്നുള്ള പ്രതീക്ഷയായിരുന്നു പ്രേക്ഷകര്‍ക്ക്. അതോടെ ശനിയാഴ്ചത്തെ ടിക്കറ്റ് ബുക്കിംഗും പ്രേക്ഷകര്‍ക്ക് ഓണ്‍ലൈനില്‍ ലഭ്യമായി. പക്ഷെ ഇന്നലെ രാത്രിയോടെ വീണ്ടും റിലീസ് മാറ്റി എന്ന വാര്‍ത്ത എത്തി,
കാത്തിരുന്ന ഓരോ പ്രേക്ഷകനോടും റിലീസ് നീട്ടി വെച്ചതിന് ഞങ്ങളെല്ലാവരും ക്ഷമ ചോദിക്കുന്നു. ‘ഈ.മ.യൗ’, ഏറ്റവും നല്ല രീതിയിൽ നിങ്ങള്‍ക്ക് മുന്നിലെത്തിക്കാൻ കഴിയുന്ന ഒരു തിയതി കണ്ടെത്തി ഞങ്ങളുടനെ അറിയിക്കാം എന്നായിരുന്നു ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ്,
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യു ഷോ നടന്നിരുന്നു. സിനിമ കണ്ടിറങ്ങിയ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞത് ഗംഭീര സിനിമ എന്നായിരുന്നു, ഇത്തരമൊരു മികച്ച അഭിപ്രായം നിലനില്‍ക്കെ കുറച്ചു കൂടി വലിയ റിലീസായി ചിത്രം എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം ഇതോടെ ‘ഈ.മ.യൗ’ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കേണ്ട എന്ന നിലപാട് എടുക്കുകയായിരുന്നു ചിത്രത്തിന്റെ അണിയറ ടീം, എന്തായാലും സ്ക്രീനില്‍ ‘ലിജോ’ മാജിക് കാണാന്‍ ആകാംഷയോടെ കാത്തിരുന്ന പ്രേക്ഷകര്‍ അല്പം കൂടി കാത്തിരുന്നേ മതിയാകൂ…
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഈ.മ.യൗ, പ്രിവ്യു ഷോയിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച സ്നേഹവും അഭിപ്രായങ്ങളും പ്രതീക്ഷകൾക്കും ഒരുപാട് മുകളിലാണ് അതുകൊണ്ട് തന്നെ അർഹിക്കുന്ന തരത്തിലുള്ള ഒരു കൺട്രി വൈഡ് റിലീസ് നൽകുവാൻ ഉള്ള നിർമാതാക്കളുടെ തീരുമാനം സിനിമയെ കൂടുതൽ വലിയ വേദിയിലും പ്രേക്ഷകരിലേക്കും എത്തിക്കാനുള്ള ഞങളുടെ കൂട്ടായ തീരുമാനം കൂടിയാണ് .
കാത്തിരുന്ന ഓരോ പ്രേക്ഷകനോടും റിലീസ് നീട്ടി വെച്ചതിന് ഞങ്ങളെല്ലാവരും ക്ഷമ ചോദിക്കുന്നു.
ഈ.മ.യൗ. ഏറ്റവും നല്ല രീതിയിൽ നിങ്ങള്‍ക്ക് മുന്നിലെത്തിക്കാൻ കഴിയുന്ന ഒരു തിയതി കണ്ടെത്തി ഞങ്ങളുടനെ അറിയിക്കാം കൂട്ടുകാരെ
നന്ദി
ലിജോ ജോസ് പെല്ലിശ്ശേരി
രാജേഷ് ജോർജ് കുളങ്ങര
Post Your Comments