മകനോട് ദൈവത്തെക്കുറിച്ച്‌ വിവരിക്കുന്ന കാജോള്‍; ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡിലെ താര സുന്ദരി കാജോള്‍ തന്റെ ഏഴ് വയസുകാരന്‍ മകനോട് ദൈവത്തെക്കുറിച്ച്‌ വിവരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. കര്‍ണാടകയിലെ ഹുബ്ലിയിലെ സിദ്ദാരുദ്ധമുട്ടില്‍ മകന്‍ യുഗിനും അമ്മ തനുജയ്ക്കുമൊപ്പം ദര്‍ശനത്തിനെത്തിയ ചിത്രമാണ് വൈറല്‍ ആകുന്നത്. . അവിടെ മകനോടൊപ്പം ഇരിക്കുന്ന ചിത്രം കാജല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മകന് വളരെ ഗൗരവമുള്ള ഒരു കാര്യം പറഞ്ഞുകൊടുക്കുന്നതിന്റെ ചിത്രം ‘ദൈവത്തെക്കുറിച്ച്‌ വിവരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മ പറയുന്നത് വളരെ ശ്രദ്ധിച്ച്‌ കേട്ടിരിക്കുകയാണ് യുഗ്. കാജോള്‍ എന്തായിരിക്കും മകനോട് പറഞ്ഞിരിക്കുക എന്ന ചിന്തയിലാണ് ആരോധകര്‍. ക്ഷേത്ര ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കാജോള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും താരം ക്ഷേത്രത്തില്‍ പൂജ നടത്തുന്നതിന്റേയും മറ്റ് ദൃശ്യങ്ങള്‍ ആരാധകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ വരുമ്പോഴെല്ലാം സിദ്ദാരുദ്ധമുട്ടില്‍ താരം ദര്‍ശനത്തിന് പോകാറുണ്ട്.

Share
Leave a Comment