
സിനിമാ മേഖലയിലെ താരങ്ങളില്‍ മിക്കവാറും നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ബിസിനസ് തലത്തിലേക്ക് മാറാറുണ്ട്. അത്തരം ഒരു നീക്കം നടത്തുകയാണ് നടിയും അവതാരകയുമായ ആര്യയും. കാവ്യ, പൂർണിമ, സരിത ജയസൂര്യ ഇവരെല്ലാം ബിസിനസ് രംഗങ്ങളില്‍ വിജയം നേടികഴിഞ്ഞു. അവര്‍ക്ക് പിന്നാലെ വസ്ത്ര വിപണന രംഗത്തേയ്ക്ക് കടക്കുകയാണ് ആര്യ.
അരോയ എന്നാണ് ആര്യ തുടങ്ങുന്ന സംരംഭത്തിന്റെ പേര്. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സ്വന്തമായൊരു സംരംഭമെന്നും കുടുംബാംഗങ്ങളുടെ കൂടി സഹായം കൊണ്ടാണ് ഈ സ്വപ്നം സഫലമായതെന്നും ആര്യ പറയുന്നു. ഫേസ് ബുക്കിലൂടെ രശ്മി വരുണാണ് ഈ വിവരം പങ്കുവച്ചത്. രശ്മി വരുണും വരുൺ സോമരാജനുമാണ് ആര്യയുടെ ബിസിനസ് പങ്കാളികൾ. അടുത്ത വർഷം ജനുവരിയിൽ തിരുവനന്തപുരത്ത് പുതിയ സംരംഭത്തിന് തുടക്കമാകും.
Post Your Comments