Latest NewsMollywood

സ്വന്തം ഇഷ്ടത്തിന് ജീവിക്കുമ്പോള്‍ തെറ്റുകൾ സാധാരണമാണ് ഇനിയത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് ലെന

ലയാള സിനിമയിൽ ഏതു തരം കഥാപാത്രങ്ങളും ഏറ്റെടുക്കാൻ തയ്യാറാകുന്ന നടിയാണ് ലെന.അടുത്തിടെ ലെന ചെയ്‌ത കഥാപാത്രങ്ങളൊക്കെ ശ്രദ്ധിക്കപ്പെട്ടതുമാണ്.എന്നാൽ കുടുംബ ജീവിതത്തിൽ ലെനയ്ക്ക് വിജയം കണ്ടെത്താനായില്ല അതിനെക്കുറിച്ച് താരം പറയുന്നതിങ്ങനെ.

എനിക്ക് വിവാഹത്തില്‍ വിശ്വാസമില്ല. എന്നാലും താന്‍ സ്ഥായിയായൊരു മോസ്‌കോ സ്റ്റാച്ചുവോ ഒന്നും അല്ല. ജീവിതം എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് പ്രവചിക്കാന്‍ പറ്റില്ലെന്നും പിന്നെ എന്തിനാണ് ആലോചിച്ച് ടെന്‍ഷനടിക്കുന്നതെന്നുമാണ് ലെനയുടെ ചോദ്യം. ഞാന്‍ എന്റെ ജീവിതം ജീവിക്കുന്നു അതില്‍ ആരും ഇടപെടാറില്ല. പുറത്തിറങ്ങിയാല്‍ ബിസിനസ് പുതിയ സിനിമ എന്നിവയെക്കുറിച്ചൊക്കെയാണ് എല്ലാവരും പറയാറ്. .

മതങ്ങളില്‍ തനിക്ക് വിശ്വാസമില്ല എന്നാല്‍ ദൈവത്തില്‍ തനിക്ക് വിശ്വാസമുണ്ട്. എന്റെ അച്ഛന്‍ നായരാണ് അമ്മ കാത്തലിക്കും അനിയത്തി മുസ്ലിമും ഞങ്ങളുടെ ഫാമിലിയില്‍ തന്നെ എല്ലാ മതങ്ങളുമുണ്ട്. എന്നാലും പണ്ട് തൊട്ടേ ഒരു മതത്തിന് പ്രസക്തി ഉണ്ടെന്ന് തോന്നിയിട്ടില്ലെന്നും ലെന പറയുന്നു.

ജീവിതത്തില്‍ പല തെറ്റുകളും സംഭവിച്ച് പോയിട്ടുണ്ടെന്നും സ്വന്തം ഇഷ്ടത്തിന് ജീവിക്കുമ്പോള്‍ അത് സാധാരണയാണെന്നും ലെന പറയുന്നു. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും. തെറ്റുകളില്‍ നിന്ന് പാഠം പടിക്കാന്‍ ശ്രമിക്കുകയാണെന്നും ലെന അഭിമുഖത്തില്‍ പറയുന്നു.

.

shortlink

Related Articles

Post Your Comments


Back to top button