തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർ ഏറ്റെടുത്ത നായികയാണ് ഇഷ തൽവാർ.നിരവധി മലയാള ചിത്രങ്ങളിൽ ഇഷ അഭിനയിച്ചിട്ടുണ്ടങ്കിലും പുതിയൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് താരം. പൃഥ്വിരാജിന്റെ ‘ഡെട്രോയിറ്റ് ക്രോസിങ്ങ്’ എന്ന സിനിമയിലാണ് ഇഷ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രത്തില്‍ പതിനാറുകാരിയായ പെണ്‍കുട്ടിയുടെ അമ്മ വേഷത്തിലാണ് ഇഷ എത്തുന്നത് . തന്റെ വീട്ടിലും ഒരു കുട്ടി വളര്‍ന്ന് വരുന്നത് കണ്ടിട്ടുള്ളത് കൊണ്ട് വീട്ടമ്മയായി അഭിനയിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായി തോന്നിയിട്ടില്ലെന്നാണ് ഇഷ പറയുന്നത്. അമ്മ വേഷം താന്‍ ആസ്വാദിച്ചാണ് അഭിനയിച്ചതെന്നും ഇഷ വ്യക്തമാക്കി.
നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മംമ്ത മോഹന്‍ദാസിനെയായിരുന്നു ആദ്യം നായികയാക്കിയിരുന്നത്. എന്നാല്‍ മംമ്ത ചിത്രത്തിൽ നിന്നും പിൻമാറിയതിനെ തുടന്ന് ഇഷയ്ക്ക് ക്ഷണം ലഭിക്കുകയായിരുന്നു.
Post Your Comments