
കലാഭവൻ അബിയുടെ മരണവാർത്ത അറിഞ്ഞ് സിനിമാ മേഖലയിലെ പലരും അബിയുമൊത്തുള്ള ഓർമ്മകൾ പങ്കുവെച്ചു. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും അഭിയുടെ ഓർമ്മകൾ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരാധകരുമായി പങ്കിട്ടു എന്നാൽ പോസ്റ്റിൽ മഞ്ജു പറഞ്ഞ വാക്കുകളാണ് ആരാധകരെ വീണ്ടും ആ നടിയിലേക്ക് അടുപ്പിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ മുതല്‍ ദിലീപിനെ കുടുക്കാന്‍ നോക്കിയത് മഞ്ജുവാര്യര്‍ ആണെന്നും, നടിയെ ആക്രമിക്കാന്‍ കാരണം മഞ്ജു ആണെന്നും രീതിയില്‍ ഉള്ള ഗോസിപ്പുകള്‍ പടര്‍ന്നിരുന്നു. ദിലീപിനോട് മഞ്ജുവിനു വൈരാഗ്യമാണെന്ന് ചില ദിലീപ് ഫാന്‍സും പറഞ്ഞ് തുടങ്ങി.
എന്നാൽ മഞ്ജു എഴുതിയ എല്ലാ കുറിപ്പുകളിലും മുന്‍ ഭര്‍ത്താവിനെ ‘ദിലീപേട്ടന്’ എന്നു തന്നെയാണ് മഞ്ജു വിളിക്കുന്നത്. പുതിയ പോസ്റ്റിലും താരം അത് ആവർത്തിച്ചു. മഞ്ജുവിന്റെ പോസ്റ്റിനു നിരവധി കമന്റുകളാണ് വരുന്നത്. മഞ്ജുവിനെ അഭിനന്ദിച്ചു കൊണ്ടും ചിലര്‍ കമന്റിട്ടിട്ടുണ്ട്. ഇത്രയുമൊക്കെ ചെയ്തിട്ടും മധുരമുള്ള ആ വിളി, ചേച്ചിക്ക് മാത്രമേ അതിന് കഴിയൂ’ എന്നും ചിലർ പറഞ്ഞു
Post Your Comments