സാമൂഹിക വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന താരങ്ങളില്‍ ഒരാളാണ് ജോയ് മാത്യു. ഹാദിയ കേസിന്റെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടികളുടെ രക്ഷാകര്‍തൃത്വം ചര്‍ച്ചയായ സാഹചര്യത്തില്‍ ജോയ് മാത്യു ഇട്ട പോസ്റ്റ് വലിയ ശ്രദ്ധ നേടിയിരുന്നു. തന്തയെ വേണ്ടാത്ത മകളെ തന്ത എന്തിന് ചുമക്കണമെന്നതാണ് തന്റെ ഉറക്കം കെടുത്തുന്ന ചിന്ത എന്നായിരുന്നു ആ പോസ്റ്റ്. എന്നാല്‍, ഈ പോസ്റ്റിനെ ഹാദിയ വിഷയവുമായി ബന്ധിപ്പിച്ച് ഒരാള്‍ ജോയ് മാത്യുവിനെ രൂക്ഷമായി വിമര്‍ശിച്ചു. ജോയ് ചേട്ടാ, ഹാദിയ എന്ന ആ പെണ്‍കുട്ടി അച്ഛനെ വേണ്ട എന്ന് പറഞ്ഞിട്ടില്ല. തനിക്ക് ഉചിതം എന്ന് തോന്നിയ മതം ഇസ്ലമാണെന്നേ പറഞ്ഞുള്ളൂ. ആ മതത്തെ അവള് പഠിച്ചു. ചേട്ടന്റെ ലൈഫില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടെന്നറിയാം. ആദ്യം അതെല്ലാം തീര്‍ത്തിട്ട് മീഡിയാസിന് മുന്നില്‍ ഷോ കാണിക്ക് എന്നായിരുന്നു ആ പോസ്റ്റ്. ഇതിന് പോയി പണിനോക്കെടോ എന്നായിരുന്നു ജോയ് മാത്യുവിന്റെ മറുപടി.
ജോയ് മാത്യു ഒരു വിഷപ്പല്ലാണെന്നായി അടുത്ത കമന്റ്. എന്നാ വന്ന് പറിക്കാന്‍ നോക്ക് എന്ന് ജോയ് മാത്യുവിന്റെ വെല്ലുവിളി. ഈ വാക്കുതര്‍ക്കത്തിന്റെ സ്ക്രീന്‍ ഷോട്ടും ജോയ് മാത്യു ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എന്റെ ഔദ്യോഗിക്കുക പേജില്‍ ഞാന്‍ കുറിച്ച എന്റെ അഭിപ്രായത്തിന് എനിക്ക് വന്ന സന്ദേശം..രസകരമാകട്ടെ ഈ പ്രഭാതം എന്ന ക്യാപ്ഷനോടെയാണ് ജോയ് സ്ക്രീന്‍ ഷോട്ട് പങ്കുവച്ചത്.
Post Your Comments