മിമിക്രിയിലെ അതുല്യ കലാകാരന് അബി ഓര്‍മ്മയായി. അബിയുടെ വിയോഗത്തില്‍ സിനിമാ പ്രേമികള്‍ ദുഃഖിതരാണ്. എന്നാല്‍ ദീര്‍ഘകാലം അഭിനയ മേഖലയില്‍ നിന്നിരുന്നുവെങ്കിലും മലയാള സിനിമ അദ്ദേഹത്തെ വേണ്ടത്ര പരിഗണിച്ചിട്ടില്ല എന്നുതന്നെ പറയാം. അങ്ങനെയൊരു തോന്നല്‍ അദ്ദേഹത്തിനുമുണ്ടായിരുന്നുവെന്നും സംവിധായകന് ഒമര്‍ ലുലു പറയുന്നു.
”തന്റെ സംസാരമാണ് ഇതിനെല്ലാം കുഴപ്പമെന്നും അബീക്ക പറയാറുണ്ടായിരുന്നു. തനിക്ക് തോന്നുന്ന കാര്യങ്ങള്‍ തുറന്നുപറയുന്ന പ്രകൃതമായിരുന്നു. അത് പലപ്പോഴും മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. സിനിമയില്‍ അത് തിരിച്ചടിയായി. സൈന്യം സിനിമയില്‍ അബിക്കയ്ക്ക് നല്ലൊരു റോളായിരുന്നു. എന്നാല്‍ പിന്നീട് അത് എഡിറ്റ് ചെയ്തു കളയുകയായിരുന്നു. അദ്ദേഹം ഇക്കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു”. ഒമര്‍ ലുലു ഒരു മാധ്യമത്തിനോട് പറഞ്ഞു.
Post Your Comments