രജപുത്ര റാണി പത്മാവതിയുടെ ജീവിതം ആവിഷ്കരിക്കുന്ന ചിത്രത്തിന് വീണ്ടും തിരിച്ചടി. നിരവധി രാഷ്ട്രീയ പാർട്ടികളുടെയും സാംസ്കാരിക ഗ്രൂപ്പുകളുടെയും എതിര്‍പ്പിനു കാരണമായ പത്മാവതിയ്ക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) യുടെ ക്ലിയറൻസ് സർട്ടിഫിക്കേഷന് ലഭിച്ചിട്ടില്ല. കാത്തിരിക്കുന്നത്. എന്നാല്‍ പത്മാവതിക്ക് ബ്രിട്ടീഷ് സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചു. രംഗങ്ങൾ ഒന്നും തന്നെ ഒഴിവാക്കാതെയാണ് ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്ളാസ്സിഫിക്കേഷൻ ബ്രിട്ടനിൽ പ്രദർശനാനുമതി നൽകിയത്. എന്നാല്‍ ഇന്ത്യയില്‍ അനുമതി ലഭിച്ചതിനു ശേഷം MAAT6HRAME ലോകത്റെല്ലായിടവും ചിത്രം റിലീസ് ചെയ്യുകയുള്ളൂവന്നു സംവിധായകന് വ്യക്തമാക്കി.
പദ്മാവതിയെക്കുറിച്ച് മുന്‍വിധികള്‍ വേണ്ടെന്നു സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.പത്മാവതിയുടെ റിലീസിന് വേണ്ടി അഭിഭാഷകൻ മനോഹർ ലാൽ നൽകിയ ഹർജി സുപ്രീംകോടതി നിരസിച്ചു. ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾ തങ്ങളുടെ സംസ്ഥാനത്ത് ചിത്രം റിലീസ് ചെയ്യാൻ പോകുന്നില്ലെന്ന് പോലും പ്രഖ്യാപിച്ചിരിക്കുകയാണ്.
Post Your Comments