ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോൾ നടൻ മമ്മൂട്ടി അബിയോട് ഒരു ചോദ്യം ചോദിച്ചു. ‘നിനക്ക് ആരാടാ ഈ പേരിട്ടതെന്ന’ മമ്മൂക്കയുടെ ആ ചോദ്യത്തിന് അന്ന് പെട്ടെന്ന് ഒരുത്തരം പറയാന്‍ കഴിഞ്ഞില്ലെന്ന് അബി ഒരിക്കല്‍ പറഞ്ഞു.
‘ഹബീബ് മുഹമ്മദ് എന്ന എന്നെ അബിയാക്കിയത് സത്യത്തില്‍ ഉത്സവ കമ്മിറ്റിക്കാരാണ്. നാട്ടില്‍ കലാപരിപാടികള്‍ക്കായി ചെല്ലുമ്പോള്‍ പേര് അനൗണ്‍സ് ചെയ്യണമല്ലോ. നാട്ടിലെ ഒരു പരിപാടിക്ക് എത്തിയപ്പോൾ എന്റെ മുഴുവന്‍ പേര് അറിയാഞ്ഞിട്ടാകാം അവര്‍ അനൗണ്‍സ് ചെയ്തത് അബി എന്നായിരുന്നു. അങ്ങനെ പിന്നീടുള്ള പരിപാടികളിലെല്ലാം ഞാന്‍ അബിയായി.
അബി എന്നത് സത്യത്തില്‍ ചെറിയൊരു പേരാണ്. പേരിടുമ്പോള്‍ നല്ല മുഴക്കമുള്ള അക്ഷരങ്ങള്‍ ഉണ്ടായാല്‍ നന്നായിരിക്കും. ലാല്‍ എന്നത് രണ്ടക്ഷരമുള്ള ചെറിയൊരു പേരാണ്. പക്ഷേ അതിലെ മുഴക്കം ആളുകളെ ഒന്നുലയ്ക്കും…’ അബി പേരിന്റെ കഥ പറഞ്ഞു.
Post Your Comments