പ്രമുഖ നടന്റെ അനധികൃത കൈയേറ്റം ഒഴിപ്പിച്ചു. ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനാണ് ബോളിവുഡ് നടന് അനില്‍ കപൂറിന്റെ അനധികൃത കൈയേറ്റം ഒഴിപ്പിച്ചത്. മുംബൈയിലെ സാന്റാക്രൂസ് പ്രാന്തത്തിലെ കെട്ടിടത്തില്‍ നടത്തിയ അനധികൃത കൂട്ടിച്ചേര്‍ക്കലുകളാണ് മുനിസിപ്പല്‍ കോര്പറേഷന് അധികൃതര്‍ പൊളിച്ചു മാറ്റിയത്.
നടന്റെ നിര്‍മാണ കമ്പനിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടമടക്കം നാലു കെട്ടിടങ്ങള്ക്കെതിരേയാണ് നടപടി. കെട്ടിടത്തിനോട് അനുബന്ധിച്ചു നിര്‍മിച്ചിരുന്ന കാബിനുകളും ക്യുബിക്കിളുകളും തദ്ദേശഭരണ സ്ഥാപനങ്ങളുടെ അനുമതി കൂടാതെയാണ് നിര്‍മിച്ചതെന്നും ഇത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടു രണ്ടു മാസം മുന്‍പുതന്നെ നോട്ടീസ് നല്‍കിയിരുന്നതായും മിനിസിപ്പല്‍ കോര്പറേഷന് അധികൃതര്‍ അറിയിച്ചു.
Post Your Comments