Latest NewsMollywood

ആദ്യ സിനിമയിലെ സുരാജിന്റെ അഭിനയം കണ്ട് ജഗതി പറഞ്ഞതിങ്ങനെയാണ്

ലയാള ചലച്ചിത്ര വേദിയിലെ ഒരു ഹാസ്യ താരമാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യ കാലങ്ങളിൽ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച സുരാജ് പിന്നീട് ചലച്ചിത്രങ്ങളിൽ നല്ല ഹാസ്യ വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായി.ഒടുവിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങൾ അവതരിപ്പിച്ചു ദേശീയ അവാർഡും അദ്ദേഹം സ്വന്തമാക്കി.എന്നാൽ ഈ വളർച്ചയിൽ സുരാജിന് പലരേയും ഓർക്കാനുണ്ട്.

സിനിമയില്‍ എത്തിയപ്പോള്‍ തന്റെ അഭിനയം കണ്ട് ആദ്യം പ്രോത്സാഹിപ്പിച്ചത് ജഗതി ശ്രീകുമാര്‍ ആയിരുന്നുവെന്ന് സുരാജ് വെഞ്ഞാറമൂട് പറയുന്നു. അനിയന്‍ കൊള്ളാം, രക്ഷപ്പെടും എന്ന് അദ്ദേഹം സുരാജിനെ നോക്കി പറഞ്ഞു. ആ വാക്കുകള്‍ പൊന്നുപോലെയായെന്ന് സുരാജ് പറയുന്നു

സുരാജിന്റെ വാക്കുകള്‍:

എന്നെ വിസ്മയിപ്പിച്ച അഭിനേതാവാണ് ജഗതി ചേട്ടന്‍. അദ്ദേഹത്തിന്റെ കാലു തൊട്ടു തൊഴുതുകൊണ്ടായിരുന്നു സിനിമയിലേക്കുള്ള എന്റെ അരങ്ങേറ്റം. തെന്നാലി രാമന്‍ എന്ന സിനിമ. അരങ്ങേറ്റ സീന്‍ ജഗതിചേട്ടനൊപ്പമായിരുന്നു. അഭിനയത്തില്‍ ഹിമാലയം പോലെ നിന്ന ജഗതിചേട്ടനെ തൊട്ടുമുന്നില്‍ കണ്ടപ്പോള്‍ തന്നെ മുട്ടിടിച്ചു. പക്ഷേ, അദ്ദേഹം തോളില്‍ തട്ടി ചിരിച്ചു.

അന്ന് ഷൂട്ടിങ് കഴിഞ്ഞ് എനിക്ക് മെഡിക്കല്‍ കോളെജില്‍ മിമിക്രിയുണ്ടായിരുന്നു. ജഗതി ചേട്ടനാണ് മുഖ്യാതിഥി. ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം പ്രംസംഗിച്ചുകൊണ്ട് നില്‍ക്കുന്നു. എന്നെ കണ്ടതും അദ്ദേഹം പറഞ്ഞു. ഞാനിന്ന് പുതിയൊരു സഹോദരനൊപ്പമാണ് അഭിനയിച്ചത്. അനിയന്‍ കൊള്ളാം. നല്ല ടൈമിങ് ഉണ്ട്. രക്ഷപ്പെടും. ആ വാക്കുകള്‍ പൊന്നുപോലെയായി.

shortlink

Related Articles

Post Your Comments


Back to top button