Latest NewsMollywood

‘ബാപ്പയെ അനുകരിച്ചുള്ള ഇക്കയുടെ മിമിക്രി പരിപാടികള്‍ കണ്ടാണ് ഞാൻ വളര്‍ന്നത്’ :ദുൽഖർ സൽമാൻ

മിമിക്രി കലാകാരൻ അബിയുടെ മരണവാർത്ത മലയാള സിനിമാ ലോകത്തിന് ഞെട്ടലായിരുന്നു.പല സിനിമ പ്രവർത്തകരും അബിയുടെ ഓർമകൾ പങ്കുവെച്ചിരുന്നു.യുവ താരം ദുൽഖർ സൽമാൻ അബിയുടെ ഓർമകൾ സോഷ്യൽ മീഡിയയിലൂടെ കുറിക്കുകയുണ്ടായി.

അബി ഇക്ക നമ്മെ ചിരിപ്പിച്ചിരുന്ന നിമിഷങ്ങളെ കുറിച്ച് ചിന്തിക്കാതിരിക്കാനാവില്ല. നടനും മിമിക്രി താരവുമായ അബിയെ അനുസ്മരിച്ച് ദുല്‍ഖര്‍ സല്‍മാന്‍. ബാപ്പയെ അനുകരിച്ചുള്ള അബി ഇക്കയുടെ മിമിക്രി പരിപാടികള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്നും അദ്ദേഹത്തിന്റെ മരണം അപ്രതീക്ഷിതമായിരുന്നുവെന്നും ദുല്‍ഖര്‍ ഓര്‍മിച്ചു.

അദ്ദേഹത്തിന്റെ ടി.വി പരിപാടികളും വാപ്പച്ചിയുടെ ഒപ്പം ചെയ്ത സ്റ്റേജ് ഷോകളും കണ്ടാണ് ഞാന്‍ വളര്‍ന്നത്. അദ്ദേഹത്തിന്റെ പ്രതിഭയും ആകര്‍ഷകത്വവും കാലാതീതമാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ഷെയ്ന്‍ മലയാളത്തിലെ തന്നെ മികച്ച പ്രതിഭകളില്‍ ഒരാളാണ്.

ഷെയ്‌നിനൊപ്പം ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും അബി ഇക്കയെ വളരെ കുറച്ച് പ്രാവശ്യമേ കാണാന്‍ സാധിച്ചിട്ടുള്ളു. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ അപ്രതീക്ഷിതമാണ്. അബി ഇക്കയുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നു.

shortlink

Related Articles

Post Your Comments


Back to top button