മലയാള സിനിമാലോകത്തെ അപ്രത്യക്ഷമായി ഞെട്ടിച്ചുകളഞ്ഞ മണവാർത്തയായിരുന്നു കലാഭവൻ അബിയുടേത്.അദ്ദേഹത്തെ അടുത്തറിയാവുന്ന മറ്റൊരു മിമിക്രി കലാകാരനാണ് കോട്ടയം നസീർ.
അബിയുടെ ഓർമകൾ പങ്കുവെക്കുകയാണ് കോട്ടയം നസീർ
ഞാനെന്ന കലാകാരനെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുകയും എന്റെ കഴിവുകൾ കണ്ടെത്തി പിന്തുണക്കുകയും ചെയ്ത കലാകാരനാണ് അബി.ഗുരുവിനേക്കാൾ ഉപരി ജ്യേഷ്ഠസഹോദരൻ. അസുഖമുണ്ടായിരുന്ന സമയത്ത് പോലും വിളിക്കുകയും ആശുപത്രി കാര്യങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു.എന്നാൽ ഈ വാർത്ത ഷോക്കായി.
ഞാൻ ഉൾപ്പടെ വളരെ കുറച്ചുപേർക്ക് മാത്രമാണ് അദ്ദേഹത്തിന്റെ അസുഖത്തെക്കുറിച്ച് അറിമായിരുന്നത്.ഓഖമുള്ളതായി ഒരിക്കലൂം പറയാനോ പ്രകടിപ്പിക്കാനോ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.വയ്യാതിരുന്ന സമയത്തും ടെലിവിഷൻ പരിപാടികളും സ്റ്റേജ് ഷോകളും ചെയ്തിരുന്നു.അതുകൊണ്ടാവാം ആളുകൾക്കെല്ലാം ഷോക്ക് ആയത്.
മിമിക്രിയുടെ ബ്രാൻഡ് അംബാസിഡറായിരുന്നു അബി. അദ്ദേഹം പ്രൊഫഷനൽ കലാകാരനായിരുന്നു. വേദിയിലെ കർട്ടൻ വേദിയിലെ കർട്ടൻ ചുളുങ്ങി ഇടാൻ പോലും അദ്ദേഹം അനുവദിക്കില്ലായിരുന്നു. ഞാനൊക്കെ മിമിക്രി തുടങ്ങുമ്പോൾ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്. കൊച്ചിൻ ഓസ്കർ എന്ന ട്രൂപ്പിൽ എനിക്ക് അവസരം കിട്ടുകയും, സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതും ഇക്ക വഴിയാണ്.
Post Your Comments