എസ് ദുര്‍ഗ്ഗയ്ക്ക് പിന്നാലെ വീണ്ടും മലയാള സിനിമയില്‍ സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്. പ്രശസ്ത സംവിധായകന് പ്രിയനന്ദന്റെ പാതിര കാലം എന്ന സിനിമയുടെ പോസ്റ്ററിനാണ് സെന്‍സര്‍ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയത്. അശ്ലീലം കലര്‍ന്ന പോസ്റ്ററാണെന്നാണ് സെന്‍സര്‍ബോര്‍ഡ് വിലയിരുത്തിയത്. ഒരു തോക്കിന് മുന്നില്‍ ഒരാള്‍ നഗ്നനായി കുനിഞ്ഞിരിക്കുന്നതാണ് പോസ്റ്ററിലെ ചിത്രം. ഇതാണ് വിവാദമായിരിക്കുന്നത്.
ഈ പോസ്റ്റർ പൊതു ഇടങ്ങളിൽ ഒട്ടിക്കാൻ പാടില്ലെന്നു നിർദേശിക്കുകയും ഒട്ടിക്കില്ലെന്ന ഉറപ്പ് ചിത്രത്തിന്റെ പ്രവർത്തകരിൽനിന്നും എഴുതി വാങ്ങുകയും ചെയ്തു. നിരവധി പുസ്തകങ്ങളുടെ കവർ ഡിസൈനറും പ്രശസ്ത ആർട്ടിസ്റ്റുമായ വിനയ് ലാലാണ് ഈ പോസ്റ്റർ പാതിരാക്കാലത്തിനുവേണ്ടി ഡിസൈൻ ചെയ്തത്.
നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രത്തിലൂടെ നടി മൈഥിലി ഈ ചിത്രത്തിലൂടെ സിനിമയിലേയ്ക്ക് തിരിച്ചുവരുകയാണ്. ചിത്രം കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Post Your Comments